കഴിഞ്ഞ രണ്ട് വര്‍ഷമായി ‘കേരള കോംഗ്കണി അക്കാദമി’ ദേവനാഗരി ലിപിയില്‍ പ്രസിദ്ധീകരിക്കുന്ന മാസികയാണ് സ്പന്ദന്‍.
ഭാരതത്തിലെ വിവിധ പ്രാന്തങ്ങളില്‍ അധിവസിക്കുന്ന കോംഗ്കണി സമാജത്തിലെ സംഭവവികാസങ്ങള്‍ സാഹിത്യപരവും കലാപരവുമായ സംഭവങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍ മാസിക പരിചയപ്പെടുത്തുന്നു. പുസ്തകപ്രകാശനം, വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന കോംഗ്കണി ഭാഷാ സമ്മേളനങ്ങളുടെ വിവരങ്ങള്‍ വേറെയും. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും റാങ്ക് നേടുന്ന കുട്ടികള്‍, പിഎച്ച്ഡി നേടുന്നവര്‍, കലാ, സാംസ്കാരിക രംഗങ്ങളില്‍ സമ്മാനങ്ങള്‍ നേടുന്നവരുടെയെല്ലാം വിവരണങ്ങള്‍ ഫോട്ടോ സഹിതം ‘സ്പന്ദനി’ല്‍ പ്രസിദ്ധീകരിക്കുന്നു.
സുപ്രസിദ്ധ കോംഗ്കണി കവികളുടെ കവിതകളുടെയും കഥാകാരന്മാരുടെ കഥകളുടെയും ഒപ്പം പുതിയ എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കാന്‍ ‘സ്പന്ദന്‍’ ഇടം കണ്ടെത്തുന്നു.
കോംഗ്കണി സംസ്കാരത്തിന്റെ ഭാഗമായ ഭക്തിവിഷയങ്ങളോടൊപ്പം ആധുനിക വിഷയങ്ങളും ‘സ്പന്ദന്‍’ ചര്‍ച്ച ചെയ്യുന്നു. ‘സംഗീത സ്വരമാധുരി’ പംക്തിയിലൂടെ സംഗീതത്തില്‍ താല്പര്യമുള്ളവര്ക്ക് അത് പഠിക്കുന്നതിനുള്ള അവസരവും സ്പന്ദന്‍ ഒരുക്കുന്നു. കുട്ടികളുടെയും ഗര്‍ഭിണികളുടെയും ശുശ്രൂഷക്ക് കോംഗ്കണി വൈദ്യന്മാര് ഉപയോഗിച്ചിരുന്ന പ്രകൃതിദത്തമായ മരുന്നുകളുടെയും മറ്റും കാര്യങ്ങള്‍ അവതരിപ്പിക്കുന്നുമുണ്ട്. കുട്ടികളുടെ കഥകള്‍, പാചകപംക്തികള്‍, പഴമൊഴികള്‍, കടങ്കഥകള്‍, ഫലിതങ്ങള്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളും മാസികയില്‍ കാണാം. ‘കേരള കര്‍ണാടക കോംഗ്കണി’ എന്ന പംക്തിയില്‍ കേരളത്തിലെയും കര്‍ണാടകത്തിലെയും ശബ്ദവ്യത്യാസങ്ങള്‍ പ്രതിപാദിക്കുന്നു.
കോംഗ്കണി ഭാഷക്ക് ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികളെ പരിചയപ്പെടുത്തുന്നതുവഴി ആ വ്യക്തികളെ ബഹുമാനിക്കുക എന്ന കാര്യവും ‘സ്പന്ദന്‍’ ചെയ്യുന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് ആധ്യാത്മികവും ആനുകാലികവുമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള കാര്‍ട്ടൂണ്‍ പേജ് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. ‘സ്പന്ദന്‍’ മാസികയുടെ മുഖ്യപത്രാധിപര്‍ സുരേഷ് എ. ഷേണായിയും സഹപത്രാധിപര്‍ പി. മനോഹരുമാണ്. സുരേഷ് എ. ഷേണായ്, കേരള കോംഗ്കണി അക്കാദമിയുടെ സെക്രട്ടറിയും മനോഹര്‍ വൈസ് ചെയര്‍മാനുമാണ്.
>> സുരേഷ് ഷേണായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: