ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ കേണല്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൈനിക പരിശീലന ക്യാമ്പിലുണ്ടായ ലഫ്. കേണല്‍ ആപ്തേ ആണ് മരിച്ചത്.ശ്രീനഗറിന് 35 കിലോമീറ്റര്‍ അകലെയാണ് ക്യാമ്പ്. ക്യാമ്പിലുണ്ടായിരുന്ന മറ്റ് സൈനികരെല്ലാം സുരക്ഷിതരാണെന്ന് സൈനിക വ്യത്തങ്ങള്‍ അറിയിച്ചു. രാത്രിയാണ് സംഭവം. ക്യാമ്പിനുള്ളിലെ നാല് കൂടാരങ്ങള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു.അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീ അടുത്തുള്ള മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് കുടിലുകളും കത്തിനശിച്ചിട്ടുണ്ട്. സുനിര്വേണി മേഖലയിലെ പ്രത്യേക സേന ക്യാമ്പിലായിരുന്നു അപകടം.സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: