കാഞ്ഞങ്ങാട്: അനാശാസ്യപ്രവര്‍ത്തനത്തിന് എത്തിയതെന്നാരോപിച്ച് നാട്ടുകാര്‍ തടഞ്ഞ് വെച്ച് മര്‍ദ്ദിച്ച രാജപുരം എസ്ഐ ഇ.രവീന്ദ്രണ്റ്റെ പരിക്ക് ഗുരുതരമായതിനാല്‍ ഇന്നലെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എസ്ഐയെ തടഞ്ഞുവെച്ച വിവരമറിഞ്ഞെത്തിയ ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചതിന് അണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി 9 മണിയോടെ നീലേശ്വരം തൈക്കടപ്പുറം കൊട്രച്ചാലിലെ പ്രിയദര്‍ശിനി ഹൗസിംഗ് കോളനി പരസിരത്ത് വെച്ചാണ് എസ്ഐക്ക് മര്‍ദ്ദനമേറ്റത്. പ്രദേശത്തെ ഒരു വീട്ടിലെത്തിയ എസ്ഐ തിരികെപോരാനായി കാറില്‍ കയറിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. കാറിനകത്ത് കുടുങ്ങിയ രവീന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ച നാട്ടുകാര്‍ എസ്ഐയുടെ കാറും തകര്‍ത്തു. വിവരമറിഞ്ഞ് നീലേശ്വരം പോലീസും കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും സ്ഥലത്തെത്തിയെങ്കിലും രവീന്ദ്രനെ മോചിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇതോടെ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ട് പോലീസ് വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. ജില്ലാ പോലീസ് ചീഫ് സ്ഥലത്തെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഒടുവില്‍ കൂടുതല്‍ പോലീസെത്തിയാണ് രവീന്ദ്രനെ മോചിപ്പിക്കാനായത്. രാത്രി തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മംഗലാപുരത്ത് മാറ്റുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരത്തെ തൈക്കടപ്പുറം പടന്നക്കാട് സ്വദേശികളായ ഹരി(29), വി.വി.പ്രദീപന്(32), കെ.ഷാജി(26), സി.കെ.അനീഷ്(26), ടി.കെ.നിധിന് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ സംസ്ഥാന കമ്മറ്റി അംഗമായ എസ്ഐ രവീന്ദ്രനെ ചുറ്റിപ്പറ്റി നേരത്തെയും നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. വീട് കയറി സ്ത്രീകളെയും പ്രായമായവരെയും മര്‍ദ്ദിച്ചതുള്‍പ്പെടെയുള്ള നിരവധി കേസുകളിലും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. പ്രിയദര്‍ശിനി ഹൗസിംഗ് കോളനിയിലെ ഒരു വീട്ടില്‍ നിത്യസന്ദര്‍ശകനാണ് ഇയാളെന്നും തടഞ്ഞുവെച്ചവരോട് മോശമായി സംസാരിച്ചതാണ് അക്രമത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: