ധര്‍മ്മപുരി: തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ കലാപം. 148 വീടുകള്‍ കത്തിച്ചു. ഒരു ദലിത് യുവാവിനെ രഹസ്യമായി വിവാഹം കഴിച്ചതിന്റെ പേരില്‍ അച്ഛന് ജീവനൊടുക്കിയ സംഭവത്തെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മകള്‍ ദളിത് യുവാവിനൊപ്പം പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന് ജി നാഗരാജന് (45)വ്യാഴാഴ്ച ആത്മഹത്യ ചെയ്തിരുന്നു.ഇതെതുടര്‍ന്ന് പ്രകോപിതരായ ദളിത് ഇതര സമുദായക്കാര്‍ ദളിതരുടെ വീടുകള്‍ തീ വെയ്ക്കുകയായിരുന്നു.
ദളിതരുടെ 148 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. 2500 ഓളം പേരടങ്ങിയ അക്രമിസംഘം നാഥം,അണ്ണാനഗര്‍,കൊണ്ടംപട്ടി ഗ്രാമങ്ങളില്‍ അക്രമം അഴിച്ചുവിട്ടു. ഇതുവരെ 148 വീടുകള്‍ കത്തിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷം ഭയന്ന് 300 പോലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
കൊള്ളയടിയും തീവെപ്പും നിര്‍ബാധം തുടര്‍ന്നു, ദളിത് യുവാവിനെ മകള്‍ വിവാഹം ചെയ്തതിലുള്ള അപമാനഭാരത്താലാണ് പിതാവ് ജീവനൊടുക്കിയതെന്ന് കലാപകാരികള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കാന്‍ യുവാവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് 300 പോലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1000 പോലീസുകാരെ കൂടി നിയോഗിച്ചതിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 90 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 210 പേര്‍ക്കെതിരെ കേസ് എടുത്തതായും പോലീസ് അറിയിച്ചു.സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ ആയിരത്തോളം പോലീസുകാരെ പ്രദേശത്ത് വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അക്രമത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.വീട് നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ജയലളിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: