കൊട്ടാരക്കര: ഇരുമ്പുപാല നിര്‍മ്മാണത്തിലെ അട്ടിമറിക്കെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജനകീയ ഒപ്പുശേഖരണം 20ന് നടക്കും. കൊല്ലം നഗരത്തിന്റെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ അനിവാര്യമായ സമാന്തരപാലം നിര്‍മ്മാണം അട്ടിമറിക്കാന്‍ എംഎല്‍എയും എംപിയും അടക്കമുള്ളവര്‍ ശ്രമിക്കുകയാണെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു.
സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും നിഷേധാത്മക നിലപാടിനെതിരെ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരുമ്പുപാലത്തില്‍ പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് യാത്രക്കാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് പരിപാടി. ഇരുമ്പുപാല നിര്‍മ്മാണത്തിനായി നടത്തുന്ന ബഹുജനപ്രക്ഷോഭത്തിന്റെ തുടക്കമാണ് 20ന് നടക്കുന്ന ഒപ്പുശേഖരണമെന്നും തുടര്‍ന്ന് ശക്തമായ പ്രക്ഷോഭമായി മുന്നോട്ട് പോകുമെന്നും യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അറിയിച്ചു.
കൊട്ടാരക്കരയില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി. സുധീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആര്. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജി കരവാളൂര്‍, വൈസ് പ്രസിഡന്റ് രതീഷ് ഇരണൂര്‍, സജീവ് നിരപ്പുവിള, ശ്രീമുരുകന്, രഞ്ജിത്ത് കുന്നത്തൂര്‍, രമേശ് മേലില, മുരുകേഷ് ആയിക്കുന്നം, ഉണ്ണികൃഷ്ണന് ഇരണൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: