ടുംതിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടന സൗകര്യത്തിനായി ടൈഗര്‍ റിസര്‍വ് ഫോറസ്റ്റില്‍പ്പെട്ട 12.65 ഹെക്ടര്‍ ഭൂമി എല്ലാ നടപടിക്രമങ്ങളും പാലിച്ച് മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് വനേതര പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ വനംവകുപ്പും ദേവസ്വംബോര്‍ഡും കരാറില്‍ ഒപ്പുവയ്ക്കാന്‍ അനുമതി നല്കി.കൊച്ചി മെട്രോ കേന്ദ്രമന്ത്രിയുമായി ചര്‍ച്ചചെയ്യാന്‍ ദീപാവലി കഴിഞ്ഞ് ദല്‍ഹിക്ക് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വകുപ്പ് മന്ത്രി കമല്‍നാഥ് വിദേശത്താണ്. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധിയും സ്ഥലത്തില്ല. ഡിഎംആര്‍സിയുടെ യോഗത്തിനു മുന്‍പു തന്നെ തങ്ങള്‍ ദല്‍ഹിയിലെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും. ഇ.ശ്രീധരന് ദല്‍ഹിയില്‍ പോയിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ ശ്രീധരന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതുമായി ചര്‍ച്ച നടത്തി.കണ്ണൂര്‍ ഭൂതപ്പാറ, വായിപ്പറമ്പ്, അഴിക്കല്‍ റോഡിനു ഭരണാനുമതി നല്കി. തീയേറ്ററുകളില്‍ ഇ-ടിക്കറ്റ് സംവിധാനം കൊണ്ടുവരും. ഇതിന്റെ നിയമനിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കുവാനും തീരുമാനിച്ചു. സ്മാര്‍ട്ട് സിറ്റിക്ക് സര്‍ക്കാരിന്റെ പങ്കാളിത്തമായി പന്ത്രണ്ട് കോടി രൂപ അടയ്ക്കാനും ഭരണാനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: