കൊല്ലം: ‘വായിച്ചു വളരുക’ എന്ന സന്ദേശവുമായി ജന്മഭൂമി ദിനപ്പത്രം കൊല്ലം ഗവണ്മെന്റ് മോഡല്‍ ബോയ്സ് വിഎച്ച്എസ്എസില്‍ വിതരണം ചെയ്തു തുടങ്ങി.
സ്കൂള്‍ അങ്കണത്തില്‍ സ്കൂള്‍ പിടിഎ വൈസ്പ്രസിഡന്റ് എം.എസ്. ലാല്‍ ‘ജന്മഭൂമി’യുടെ ആദ്യപ്രതി കുട്ടികളുടെ പ്രതിനിധി ശരണ്യയ്ക്കു നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. വിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ സിബിമാത്യു, പിടിഎ പ്രതിനിധി മാത്യു എബ്രഹാം, മറ്റ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: