വാഷിങ്ങ്ടണ്‍: കോടിക്കണക്കിന് ജനതയുടെ പ്രതീക്ഷകള്‍ക്ക് നിറം ചാര്‍ത്തി ഒബാമ വീണ്ടും വൈറ്റ് ഹൗസിലേക്ക്. അതുകൊണ്ടു തന്നെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് ബറാക് ഹുസൈന് ഒബാമയുടെ രണ്ടാം വിജയത്തിന് മാറ്റേറും.
യു.എസിന്റെ 44ാമത് പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെടുമ്പോഴുള്ള ജനപിന്തുണ ഒബാമയ്ക്ക് ഈ തെരഞ്ഞെടുപ്പിലും ലഭിച്ചിരുന്നു. 1961 ആഗ്സറ്റ് 4ന് ഹവായ് ദ്വീപിലെ ഹെനോലുലുവിലാണ് ഒബാമയുടെ ജനനം. കൊളംബിയ സര്‍വകലാശാല, ഹാര്‍വാര്‍ഡ് ലോ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. നിയമ ബിരുദം നേടുന്നതിനു മുമ്പ് ചിക്കാഗോയില്‍ കമ്യൂണിറ്റി ഓര്‍ഗനൈസര്‍ ആയിരുന്നു. ചിക്കാഗോയില്‍ സിവില്‍ റൈറ്റ്സ് അറ്റോര്‍ണിയായും ചിക്കാഗോ സര്‍വകലാശാലയില്‍ നിയമം പഠിപ്പിക്കുന്നയാളായും ഒബാമ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1997, 2004, 2012 എന്നീ വര്‍ഷങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇല്ലിനോയ്സില്നിന്നുള്ള സെനറ്റ് അംഗമായി തുടര്‍ച്ചയായ വിജയം. ഇക്കാലയളവില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒബാമ ദേശീയ തലത്തില്‍ ശ്രദ്ധ കവര്‍ന്നു. ഒബാമയുടെ വാഗ്ചാതുര്യവും ചടുലതയുമാണ് തെരഞ്ഞെടുപ്പില്‍ സഹായിച്ചതെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോമ്മ്നിയും ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഈ വാഗ്ചാതുര്യം അമേരിക്കന്‍ പരിഷ്കരണങ്ങളെ സഹായിക്കില്ലെന്നും റോമ്മ്നി പറഞ്ഞു. 2008ലെ പ്രസിന്റ് സ്ഥാനാര്‍ഥി മല്‍സരത്തില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയതോടെ ഒബാമയിലേക്ക് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേവര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്മക്കെയ്നെ പരാജയപ്പെടുത്തി വൈറ്റ് ഹൈസിലെത്തി. വൈതൗസ് കറുത്ത വര്‍ഗക്കാരന്റെ കീഴില്‍ എന്നു വരെ മാധ്യമങ്ങള്‍ എഴുതിയിരുന്നു. സാമ്പത്തിക മാന്ദ്യം പിടിച്ചുകുലുക്കിയ അമേരിക്കയുടെ ഉയര്‍ത്തെഴുനേല്‍പ്പിനൊപ്പം ഒബാമ നിന്നത് പ്രശംസ പിടിച്ചു പറ്റിയിരുന്നു.
രോഗബാധിതര്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന പേഷ്യനൃ പ്രൊട്ടക്ഷന്‍ ആനൃ അഫോര്‍ഡബിള്‍ ആക്റ്റ്,വാള് സ്ട്രീറ്റ് റിഫോം ആനൃ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്,ബജറ്റ് കണ്ട്രോള് ആക്റ്റ് തുടങ്ങിയവ ഒബാമയുടെ പരിഷ്കാരങ്ങളില്‍ ശ്രദ്ധേയമായവയാണ്. ഇറാഖ് മേഖലയില്‍ നിന്നുള്ള അമേരിക്കന്‍ സേനാ പിന്മാറ്റം ആഭ്യന്തരമായും ബാഹ്യമായും ഒബാമയുടെ പ്രതിഛായ മെച്ചപ്പെടുത്തി. ലിബിയയിലെ യു.എസ് സൈനിക ഇടപെടല്‍, ഒസാമബിന്‍ ലാദന്റെ വധം എന്നിവ സമ്മിശ്ര പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തിയെങ്കിലും ആഭ്യന്തരമായി ജനപ്രീതിയില്‍ ഇടിവു വരുത്തിയില്ല. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കിയതോടെ ആ വിഭാഗത്തിന്റെ പിന്തുണയും ഒബാമ ഉറപ്പിച്ചു. പ്രചാരണങ്ങളിലുടനീളം കുടുംബത്തെ ഒപ്പം കൂട്ടി കുടംബ സദസ്സുകളെ കയ്യിലെടുക്കാനും അദ്ദേഹത്തിനായി.
സാന്‍ഡി ചുഴലിക്കാറ്റ് രാജ്യത്ത് ഭീഷണി സൃഷ്ടിച്ചെങ്കിലും ദുരന്തസമയത്തെ ഒബാമയുടെ ഇടപെടലും തെരഞ്ഞെടുപ്പിനെ സഹായിച്ചു. അടിയന്തര സാഹചര്യങ്ങളിലും രാജ്യത്തിന്റെ അവസ്ഥകള്‍ക്കൊപ്പം നിന്നതാണ് ഒബാമയുടെ വിജയത്തിന് വഴിവെച്ച മറ്റൊരു ഘടകം. വലിയ ആധിപത്യം ലഭിച്ചിട്ടും സാധാരണക്കാരനെപ്പോലെയാണ് ഒബാമ ഇന്നലെ ജനങ്ങളെ അഭിസംബോധന ചെയ്തത്. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്ന് ഒബാമ റോമ്മ്നിയെ സ്വാഗതം ചെയ്തു. ദുരന്തസമയങ്ങളിലെ പ്രശ്നങ്ങള്‍ മറച്ചുവെക്കാതെയാണ് രാജ്യത്തിന്റെ പ്രശ്നങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് ഒബാമ ശ്രമിച്ചത്. വരാനിരിക്കുന്നത് മികച്ചത് എന്ന ഒബാമയുടെ വാക്കുകള്‍ അമേരിക്കക്കാര്‍ക്ക് നല്‍കുന്നത് വന്‍ പ്രതീക്ഷയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: