ഷിംല: ഞായറാഴ്ച ഹിമാചലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തിയവരില്‍ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ 104കാരിയായ ശോഭാ നെഹ്റുവാണ്. നെഹ്റു-ഗാന്ധി കുടുംബത്തിലെ ആദ്യത്തെ മരുമകള്‍ കൂടിയാണ് ശോഭ. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സഹോദരനായ ബി.കെ നെഹ്റുവിന്റെ പത്നിയാണ് ശോഭ. രാഷ്ട്രീയരംഗത്ത് യാതൊന്നും ഇവര്‍ ചെയ്തിട്ടില്ല. വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുത്താന്‍ താന്‍ തയ്യാറാല്ല. അതുകൊണ്ടാണ് വോട്ട് ചെയ്തത്. എല്ലാവരും വോട്ട് ചെയ്തു. പ്രത്യേകിച്ച് സ്ത്രീകള്‍. തീരുമാനമെടുക്കാന്‍ ഈ സമയം തങ്ങള്‍ക്കുവേണ്ടി അനുവദിച്ച് നല്കിയിരിക്കുന്നതാണ്, ശോഭ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദീര്‍ഘ സമയം ക്യൂവില്‍ നിന്നെങ്കിലും വോട്ട് ചെയ്യാനായതിന്റെ സന്തോഷത്തിലാണ് ശോഭ. വോട്ട് രേഖപ്പെടുത്തിയോ എന്ന് ബൂത്തിലെ സകലരോടും ചോദിച്ചുറപ്പിച്ച ശോഭ, വോട്ട് ചെയ്യാതെ മടങ്ങരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. പ്രായമേറിയതിനാല്‍ വീടിന് പുറത്തെ സന്ദര്‍ശനങ്ങള്‍ ശോഭ ഒഴിവാക്കിയിരുന്നു. നീണ്ട കാലത്തിനുശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശോഭയെ കാണാനും സംസാരിക്കാനും സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. രാഷ്ട്രയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രൂക്ഷമായിരുന്നു ശോഭയുടെ മറുപടി. ഇതേക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു അവരുടെ മറുപടി.
നെഹ്റു കുടുംബത്തിലെ അംഗമാണെങ്കിലും ബിജെപിയോടാണ് ശോഭക്ക് ആഭിമുഖ്യം. എന്റെ ബിജെപി എന്നാണ് ശോഭ പറയാറ്. രാഷ്ട്രീയത്തെത്തുറിച്ച് ശോഭക്ക് വലിയ അറിവാണുള്ളതെന്ന് അയല്‍ക്കാരനായ ദേവേണ്ടര്‍ ഗുപ്ത പറഞ്ഞു. വോട്ട് രേഖപ്പെടുത്താന്‍ തന്റെ പ്രായം ഒരു പ്രശ്നമല്ലെന്ന് നീല മിഴികളുള്ള ശോഭ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: