പെരുമ്പാവൂര്‍: തിരുവിതാരംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മണ്ഡലകാലത്ത് അയ്യപ്പഭക്തരുടെ കെട്ടുനിറ ലേലം ചെയ്യുന്നതിനെതിരെ ഭക്തരുടെ എതിര്‍പ്പ് രൂക്ഷമാകുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി പരീക്ഷണമായിട്ടാണ് പെരുമ്പാവൂരില്‍ തിങ്കളാഴ്ച രാവിലെ 11ന് ലേലം നടത്തുന്നതെന്നാണ് അറിയുന്നത്.
പെരിയസ്വാമിമാരുടെ കെട്ടുനിറക്കുന്നതിനുള്ള അവകാശമാണ് 10 നിബന്ധനകളുടെ ബലത്തില്‍ ബോര്‍ഡ് ലേലത്തിനൊരുങ്ങുന്നത്. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ പരസ്യപ്പെടുത്തിയ നോട്ടീസില്‍ ബോര്‍ഡിന്റെ മുന്‍ ലേലനിബന്ധനകള്ക്കനുസരിച്ചാണ് ഈ ലേലവും നടക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 നവംബര്‍ 15 മുതല്‍ 2013 മാര്‍ച്ച 3 വരെയുള്ള കെട്ടുനിറകളാണ് ലേലംചെയ്യുന്നത്. ഇതിനായി 10 നിബന്ധനകള്‍ അച്ചടിച്ചനോട്ടീസില് അധികൃതരുടെ സീലോ ഓപ്പോ ഇല്ലാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്.
ക്ഷേത്രങ്ങളെ കച്ചവടച്ചരക്കാക്കുന്നതിന്റെ അടുത്ത നീക്കമാണ് കെട്ടുനിറ ലേലത്തിലൂടെ നടക്കുന്നത്. ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളെയും വിശ്വാസികളെയും സംരക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അയ്യപ്പന്മാരെ വിറ്റ് പണം പറ്റുന്നരീതി നിര്‍ത്തണമെന്നും ഭക്തര്‍ പറയുന്നു. വര്‍ഷങ്ങളായി യാതൊരു പ്രശ്നങ്ങളുമില്ലാതെ നിരവധി പെരിയ സ്വാമിമാര്‍ പെരുമ്പാവൂരില്‍ കെട്ടുനിറക്കുന്നുണ്ട്. ചിലരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള് നടത്തിയെടുക്കുന്നതിന് വേണ്ടിയാണ് കെട്ടുനിറ ലേലമെന്നും ഇതില്‍ നിന്ന് ബോര്‍ഡ് അധികൃതര്‍ പിന്മാറണമെന്നും ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: