ശ്രീനഗര്‍/ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ മേഖലയിലുള്ള മൊബെയില്‍ ടവറുകള്‍ നശിപ്പിച്ചുകൊണ്ട് ആശയവിനിമയ സംവിധാനത്തില്‍ തകരാറുണ്ടാക്കാന്‍ പാക്കിസ്ഥാന് ആസ്ഥാനമായ ലഷ്കര്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ജമ്മുകാശ്മീരിലെ ക്ഷേത്രങ്ങളും പള്ളികളും തീവെച്ച് നശിപ്പിക്കാന്‍ ഭീകരര്‍ നടത്തിയ ശ്രമങ്ങള്‍ പോലീസ് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്നാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. മധ്യകാശ്മീരിലെ ബുദ്ഗാം ജില്ലയിലെ ക്ഷേത്രങ്ങളും പള്ളികളും തകര്‍ക്കാന്‍ കഴിഞ്ഞ മാസമാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നത്. ജമ്മുകാശ്മീര്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് ആറ് ഭീകരരെ അറസ്റ്റ് ചെയ്തത്.
സഹൂര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘമാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടത്. വാഗാ അതിര്‍ത്തിവഴി പാക്കിസ്ഥാനിലും പാക് അധിനിവേശ കാശ്മീരിലും യാത്ര ചെയ്ത ഖാന് ലഷ്കര്‍ നേതാവായ വഹീദ് അഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ലഷ്കര്‍ നേതാവും പരിശീലകനുമായ അബ്ദുള്‍ വാഹി ഗിലാനിയുമായും ഖാന് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭീകര പരിശീലനത്തിന് കാശ്മീരില്‍നിന്ന് കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്തിരുന്നു.
മൊബെയില്‍ ടവറുകള്‍ തകര്‍ക്കുന്നതിന് പദ്ധതി രൂപീകരിച്ചിരുന്നു. ഇതിനായി സിംകാര്‍ഡും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും രൂപീകരിച്ചിരുന്നു. മധ്യകാശ്മീരിലെ ഒരു മൊബെയില്ടവര് ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ തകര്‍ത്തിരുന്നു. ലഷ്കറിന്റെ കാശ്മീരിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വലീദ് എന്നയാളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ഫറൂഖ് അഹമ്മദ് മിര്‍, ബര്‍കാത്, ഇമ്രാന്, അബ്ദുള്ള ദാര്‍, റൗഫ്ദാര് എന്നിവരാണ് ഖാനെ കൂടാതെ പിടിയിലായ മറ്റ് ഭീകരര്‍. ജമ്മുകാശ്മീരില്‍ ലഷ്കര്‍ നടത്തുന്ന ഭീകരവാദ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: