മുംബൈ: കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയില്‍ വന്‍ക്രമക്കേട് നടന്നതായി സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തി. മഹാരാഷ്ട്രയില്‍ അംഗന്‍വാടികള്‍ വഴി നടപ്പിലാക്കേണ്ട പദ്ധതി സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് നടപ്പാക്കുന്നതെന്നും ഇത് വന്‍ വീഴ്ച്ചയാണെന്നും സമിതി കണ്ടെത്തി. ഇത്തരം ഏജന്‍സികള്‍ നിലവാരം കുറഞ്ഞതും ഉപയോഗശൂന്യവുമായ ഭക്ഷണവസ്തുക്കളാണ് അംഗന്‍വാടികള്‍ക്ക് നല്‍കുന്നതെന്നും സമിതി കണ്ടെത്തി.
മഹാരാഷ്ട്ര അംഗന്‍വാടി യോജന പദ്ധതിയിലാണ് വന്‍ക്രമക്കേട് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പദ്ധതി പ്രകാരം മൂന്ന് വനിതാ മണ്ഡലുകള്‍ അല്ലെങ്കില്‍ വനിത സംഘടനകള്‍ക്കാണ് ഇതിന്റെ ടെന്‍ഡറുകള്‍ നല്‍കിയിരുന്നത്. ഈ സംഘടനകള്‍ കരാറുകള്‍ അഞ്ച് സ്വകാര്യ കമ്പനികള്‍ക്ക് ടെന്‍ഡര്‍ മറിച്ച് വിറ്റു. ഇതിലൂടെ ഇടനിലക്കാര്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെന്‍ഡര്‍ സ്വകാര്യ കമ്പനികള്‍ക്ക് മറിച്ച് വിറ്റ് ഇവര്‍ നിയമലംഘനം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് പോഷകാഹാരക്കുറവ് മൂലം ഏറ്റവും അധികം കുട്ടികള്‍ മരിക്കുന്നത് മഹാരാഷ്ട്രയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇത് പരിഹരിക്കാന്‍ സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്. ഇതില്‍ നിന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ വന്‍ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമ്പോഴും പോഷകാഹാരക്കുറവ് മൂലം മഹാരാഷ്ട്രയില്‍ ഏറ്റവുമധികം കുട്ടികള്‍ മരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യസര്‍ക്കാരാണ് മഹാരാഷ്ട്രയില്‍. കേന്ദ്രസര്‍ക്കാരിന്റെ അംഗന്‍വാടി പദ്ധതിയാണ് ചെയില്‍ഡ് ഡെവലപ്പ്മെന്റ് സര്‍വീസ്. മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ സ്പോണ്സര് ചെയ്ത പദ്ധതിയായിരുന്നു ഇത്. എന്നാല്‍ പദ്ധതി നടപ്പിലാക്കിയിട്ടും സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ മാറ്റം വരാത്തതിനാലാണ് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്. കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ജൂണില്‍ ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടും സുപ്രീം കോടതി പരിഗണനയിലെടുത്തിരുന്നു. വന്‍ അഴിമതിനടന്നിട്ടുണ്ടെന്നും അതിന്റെ തെളിവുകളും ചാനല്‍ പുറത്തുകൊണ്ടുവന്നിരുന്നു. മഹാരാഷ്ട്രസര്ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഇതിന് പച്ചക്കൊടികാണിച്ചതായും ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: