പട്ടാഴി: കോണ്‍ഗ്രസിന്റെ അഴിമതിക്ക് സിപിഎം കുടപിടിക്കുകയാണെന്ന് ബിജെപി പത്തനാപുരം നിയോജകമണ്ഡലം സമിതി ആരോപിച്ചു. പട്ടാഴി സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ പുനഃസ്ഥാപിക്കുക എന്ന വിഷയത്തില്‍ ഗ്രാമപഞ്ചായത്തോഫീസ് പടിക്കല്‍ ബിജെപി നടത്തിവരുന്ന റിലേ നിരാഹാരം മുപ്പതുദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന രാഷ്ട്രീയ സംവാദത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കന്മാര് പങ്കെടുക്കാതിരുന്നത് ഇതിന്റെ തെളിവാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജെപിക്ക് നല്കിയ കത്തില്‍ ഇ.കെ. നായനാരുടെ ഭരണകാലത്ത് ഷണ്മുഖദാസ് ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് കിടത്തിചികിത്സ ഇല്ലാതാക്കിയതെന്ന പരാമര്‍ശം ഉണ്ടായിട്ടും സിപിഎം പ്രതികരിക്കാതിരിക്കുന്നത് ജനവികാരത്തെ ഭയന്നിട്ടാണ്. അഴിമതിയുടെ കാര്യത്തില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതിനാലാണ് ഇടതു വലതു നേതാക്കള്‍ സംവാദത്തിനെത്താത്തത്. ഗ്രാമപഞ്ചായത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി മാറുകയാണെന്നും സംവാദം ഉദ്ഘാടനം ചെയ്ത് ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പറഞ്ഞു. കോണ്‍ഗ്രസ് ദിവാസ്വപ്നം കാണുന്നതുപോലെ സമരം ഉടന്‍ അവസാനിക്കുകയില്ല. അനിശ്ചിതകാല നിരാഹാരമടക്കമുള്ള സമരങ്ങളിലേക്ക് പാര്‍ട്ടി പോകുമെന്നും റിലേസത്യാഗ്രഹം 51 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പഞ്ചായത്തോഫീസിലേക്ക് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിജെപി പട്ടാഴി പഞ്ചായത്ത് സമിതി പ്രസിഡന്റ് സുരേഷ് വലംപുറത്ത് പറഞ്ഞു. സുരേഷ് വലംപുറത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രതീഷ്ചന്ദ്രന് സ്വാഗതം പറഞ്ഞു.
നിയോജകമണ്ഡലം കമ്മറ്റിയംഗം വാസുദേവന്‍പിളള, തുളസീധരന്‍പിള്ള, ആര്.സി. രാമചന്ദ്രന്, മുരളീധരന്, അനീഷ് കോവൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: