ന്യൂദല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിനെതിരെ അരവിന്ദ് കേജ്രിവാള് കഴിഞ്ഞ 31 ന് നടത്തിയ പത്രസമ്മേളനത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചവര്‍ സോണിയാഗാന്ധിയുമായി അടുത്തബന്ധമുള്ള വ്യക്തിയാണെന്ന് റിപ്പോര്‍ട്ട്. കേജ്രിവാളിന്റെ സംഘം തന്നെയാണ് ഇക്കാര്യം ഇന്നലെ പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായ ജഗദീഷ് ശര്‍മ്മയാണ് പത്രസമ്മേളനത്തിനിടെ ബഹളം വെയ്ക്കുകയും കേജ്രിവാളിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതുമെന്നുമാണ് സംഘം പറയുന്നത്. നെഹ്റു-ഗാന്ധി കുടുംബവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്നും സംഘം വ്യക്തമാക്കി.
മുന്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടിയാണ് ജഗദീഷ് ശര്‍മ്മ. പത്രസമ്മേളനത്തിനിടെ കേജ്രിവാളിനോട് ചോദ്യം ഉന്നയിച്ച് എഴുന്നേറ്റുനിന്ന ജഗദീഷ് ശര്‍മ്മ, കോണ്‍ഗ്രസിനെതിരെയുള്ള കേജ്രിവാളിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചാണ് സംശയമുന്നയിച്ചത്. എന്നാല്‍ കേജ്രിവാള് സംഘം അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കേജ്രിവാള് ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ അരവിന്ദ് കേജ്രിവാള് സംഘത്തിനെതിരെ മുദ്രാവാക്യം മുഴക്കി മൂന്ന് യുവാക്കളും കേജ്രിവാളിനു നേരെ ചെല്ലുകയായിരുന്നു. കേജ്രിവാളിനെതിരെ ചെരുപ്പ് ഊരി എറിയാനും ഇതിനിടയില്‍ ശ്രമമുണ്ടായി. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ തയ്യാറാകാതെ കേജ്രിവാള് ആസൂത്രിതമായ ആക്രമണമായിരുന്നു ഇതെന്നും പറഞ്ഞു.
സോണിയയും രാഹുലും ജഗദീഷും വേദി പങ്കിടുന്ന ചിത്രങ്ങളും സംഘം പുറത്തുവിട്ടിട്ടുണ്ട്. കോണ്‍ഗ്രസിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനുള്ള അമര്‍ഷമാണ് കഴിഞ്ഞദിവസം പത്രസമ്മേളനത്തിലൂടെ വെളിവായതെന്നും കേജ്രിവാള് സംഘം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: