എല്ലാ ഊന്നുവടികളും വഴിതടസങ്ങളാണ്. എല്ലാ പിന്തുണകളെയും വര്‍ജിക്കുക, അപ്പോള്‍ നിങ്ങള്‍ അവനെ സ്വീകരിക്കും. നിസ്സഹായര്‍ക്ക് അവന് മാത്രമാണ് അവലംബമാകുന്നത്. അവനല്ലാതെ മറ്റൊരു വഴികാട്ടിയുമില്ല. മറ്റുവഴികാട്ടികളെല്ലാം തന്നെ മാര്ഗതടസങ്ങളത്രേ. നിങ്ങള്‍ ഗുരുവിലേക്കെത്താനാഗ്രഹിക്കുന്നുവെങ്കില് മറ്റദ്ധ്യാപകരെയെല്ലാം ഉപേക്ഷിക്കൂ.
സ്വയം ശൂന്യമാക്കപ്പെടാന് ഭയന്നേക്കരുത്. എന്തുകൊണ്ടെന്നാല്‍, ആ തനിച്ഛാകല് മാത്രമാണ് കവാടം, അതുമാത്രമാണ് മാര്‍ഗം. അതുന്നെയാണ് എത്തിച്ചേരേണ്ടിടവും.
ശൂന്യമാക്കപ്പെടാനുള്ള ധൈര്യം, പൂര്‍ണവുമായി ഒന്നായിച്ചേരാന്‍ അതുമാത്രമാണാവശ്യമുള്ളത്.
പൂര്ണനായിട്ടുള്ളവര് ശൂന്യരായിക്കഴിയുന്നു, ശൂന്യരായിട്ടുള്ളവരോ പൂര്ണരായിത്തീരുകയും ചെയ്യുന്നു. – അവിന്റെ ഗണിതം അപ്രകാരമത്രേ.
എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചേക്കരുത്. ചെയ്തികളിലൂടെ നിങ്ങള്ക്കവനില് ഒരിക്കലും എത്തിച്ചേരാനാവില്ല. അല്ലെങ്കില്‍ മന്ത്രജപത്തിലൂടെ, അല്ലെങ്കില്‍ തപശ്ചര്യകളിലൂടെ, ഒരിക്കലും….
എന്തെന്നാല്‍ അവന് ആദ്യമേ ഇവിടെയുണ്ട്! നിശ്ചലമാവുകയും കണ്ണുതുറന്ന് കാണുകയും ചെയ്യുക! ചെയ്യുക എന്നാല്‍ ഓടലാണ്. ചെയ്യാതിരിക്കുക എന്നാല്‍ നിശ്ചലമാവുക. അതെ, അവന് അങ്ങു ദൂരെയായിരുന്നെങ്കില് അവനെ കാണാന്‍ നമുക്കോടാമായിരുന്നു. എന്നാല്‍ അവന് ഇങ്ങേറ്റവും അടുത്താണ്, തൊട്ടടുത്ത്! നമുക്കവനെ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നെങ്കില്, അവനുവേണ്ടി നമുക്ക് തെരയുകയും കണ്ടെത്തുകയും ചെയ്യാമായിരുന്നു. എന്നാല്‍, നമുക്ക് അവനെ ഒരിക്കലും നഷ്ടമായിട്ടില്ലെങ്കിലോ!
ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: