നേമം: മാലിന്യപ്രശ്നത്താല്‍ പൊറുതിമുട്ടിയിരുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ തലസ്ഥാനം കാത്തിരുന്ന വിഐപി ഗുജറാത്തില്‍ നിന്നെത്തി. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു നോക്കുന്നതിനായാണ് സഞ്ചരിക്കുന്ന മാലിന്യ സംസ്കരണ സംവിധാനം ( മൊബൈല്‍ ഇന്‍സിനറേറ്റര്‍) ഇന്നലെ പാപ്പനംകോട്ടെ സിഡ്കോയുടെ വ്യവസായ എസ്റ്റേറ്റിലെത്തിച്ചേര്ന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഹനം പുറപ്പെട്ടത്. പുലര്‍ച്ചെ എത്തിച്ചേര്‍ന്ന യൂണിറ്റിന്റെ പ്രവര്‍ത്തനം ഉച്ചയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ മഞ്ഞളാംകുഴി അലി, എം.കെ. മുനീര്‍ എന്നിവര്‍ കണ്ട് വിലയിരുത്തി. മാലിന്യ നിര്‍മാര്‍ജനത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മാലിന്യ സംസ്കരണത്തിന് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന പുതിയ സംവിധാനം തൃപ്തികരമെങ്കില്‍ ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം സിഡ്കോയുടെയും നഗരസഭയുടെയും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇന്ത്യയിലാദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്. മണിക്കൂറില്‍ ഒരു ടണ്‍ മാലിന്യങ്ങള്‍ സംസ്കരിക്കുക വഴി രണ്ടു ഷിഫ്റ്റുകളിലായി 16 ടണ്‍ മാലിന്യം സംസ്കരിക്കാനാണ് പദ്ധതി. ഈ യൂണിറ്റിന്റെ വില 2 കോടി 19 ലക്ഷം രൂപയാണ്. മലിനീകരണം ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. മാലിന്യങ്ങളെ കത്തിച്ച് കളയുന്ന സംവിധാമമാണ്. ഇതില്‍ നിന്നും ലഭിക്കുന്ന ചാരം അസംസ്കൃത വസ്തുവായി ശേഖരിക്കും. ഒരു ടണ്‍ മാലിന്യം സംസ്കരിക്കാന്‍ 40 ലിറ്റര്‍ ഡീസല്‍ വേണ്ടിവരും. പുതിയ സംവിധാനം കാണുവന്‍ നാട്ടുകാരുടെ നല്ല തിരക്കായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമേ എവിടെയാണ് നിര്‍ത്തി ഇതിന്റെ പ്രവര്‍ത്തനം നടത്തേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: