കൊച്ചി: 2013 റെയില്‍വേ ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ സമഗ്ര നിര്‍ദ്ദേശങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ആള് കേരള റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. മാത്യുപോള്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് സമര്‍പ്പിച്ചു.
കേരളം കേന്ദ്രമാക്കി ഒരു റെയില്‍വെ സോണ്‍ അനുവദിക്കുക, കോഴിക്കോടോ കണ്ണൂരോ കേന്ദ്രമായി ഒരു ഡിവിഷന് അനുവദിക്കുക, ശബരിപാത, തീരദേശപാത എന്നിവ യാഥാര്‍ത്ഥ്യമാക്കുക, ദക്ഷിണ കേരളത്തിലെ സമാന്തരപാതയെ വിവിധ സ്ഥലങ്ങളില്‍ ബന്ധിപ്പിക്കുക, കേരളത്തെ ഒരു മെഗാ സിറ്റിയായി കണക്കാക്കി തലങ്ങും വിലങ്ങും പുതിയ പാതകള്‍ നിര്‍മ്മിക്കുക, മംഗലാപുരം മുതല്‍ കന്യാകുമാരി വരെ വൈദ്യുതീകരിച്ച ഇരട്ടപ്പാത ഉടന്‍ യഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
തിരുവനന്തപുരം-എഗ്മോര്‍ റൂട്ടില്‍ പുതിയ പ്രഭാതവണ്ടി, കോയമ്പത്തൂര്‍-തിരുവനന്തപുരം രാത്രി വണ്ടി മംഗലാപുരം-ഹൗറ പാലക്കാട് വഴി, എറണാകുളം-ഹൈദരാബാദ് ഹസന്, കൂര്ന്നൂല്വഴി, മുംബൈ-നാഗപട്ടണം മംഗലാപുരം പാലക്കാട് വഴി, എറണാകുളം-ഹൈദരാബാദ് ഹസന്, കൂര്ന്നൂല് വഴി, എറണാകുളം-ഔറംഗബാദ് മംഗലാപുരം, ബെല്‍ഗാം, അഹമ്മദ്നഗര്‍ വഴി, തിരുവന്തപുരം-ഷോലാപ്പൂര്‍ ഹസ്സന്, ഹൂബ്ലി, ബീജപൂര്‍ വഴി എന്നീ പുതിയ ട്രെയിനുകള്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിനകത്തെ ട്രെയിന്‍ യാത്രാ സൗകര്യം പരിമിതമാകയാല്‍ സൂപ്പര്‍ഫാസ്റ്റാക്കി മാറ്റിയ ട്രെയിനുകള്‍ തിരികെ എക്സ്പ്രസാക്കി മാറ്റണമെന്നും കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകളും മെമു സര്‍വീസുകളും ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: