പെരുമ്പാവൂര്‍: പിപിറോഡിലെ ലക്കിതിയ്യറ്റിന് എതിര്‍വശത്തുള്ള സമുദ്രസ്റ്റില്സെന്ന സ്ഥാപനത്തില്‍ നടന്ന ഗുണ്ടാ ആക്രമണത്തില്‍ പെരുമ്പാവൂര്‍ പോലീസും മര്‍ച്ചന്റ് അസോസിയേഷനും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഹിന്ദുഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി 7.45നാണ് കളമശ്ശേരി സ്വദേശി ഷൗക്കത്തും എട്ടോളം മുസ്ലീം തീവ്രവാദികളും വ്യാപാരസ്ഥാപനത്തില്‍ അതിക്രമിച്ച് കയറി ഉടമയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തുകയും ചെയ്തത്.
ആക്രമണത്തില്‍ വച്ച് ഇടത് കൈയ്യിന് ഒടിവ് സംഭവിച്ച സ്ഥാപനഉടമ ഇരിങ്ങോള്‍ സ്വദേശി കൃഷ്ണനിവാസില്‍ സമുദ്രപാണ്ഡ്യന് (49) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന് 5 ദിവസമായിട്ടും പ്രതികള്‍ക്കെതിരെ കേസെടുക്കുന്നതിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പെരുമ്പാവൂര്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ കുറിച്ച് വ്യക്തമായ വിവരമുണ്ടായിട്ടും പോലീസ് ഉരുണ്ട് കളിക്കുകയാണെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു. ഇതുവരെയും പരിക്കേറ്റയാളില്‍ നിന്ന് മൊഴിയെടുക്കുക മാത്രമാണ് പെരുമ്പാവൂര്‍ പോലീസ് ചെയ്തിട്ടുള്ളത്.
കളമശ്ശേരി സ്വദേശിയായ ഒരാള്‍ ഗുണ്ടകളുമായെത്തി പെരുമ്പാവൂരിലെ ഒരു വ്യാപാരസ്ഥാനത്തിലെത്തി ആക്രമണം നടത്തി നാശനഷ്ടം വരുത്തിയിട്ട് മര്‍ച്ചന്റ് അസോസിയേഷന് യാതൊരു നടപടിയും സ്വീകരിച്ചില്ല. പോലീസില്‍ പരാതിനല്കുന്നതിനോ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനോ നേതാക്കള്‍ തയ്യാറായിട്ടില്ല. മറിച്ച് പ്രതികളുമായി ചേര്‍ന്ന് മദ്ധ്യസ്ഥത വഹിക്കുന്ന നിലപാടാണ് പോലീസും മര്‍ച്ചന്റ് അസോസിയേഷനും സ്വീകരിച്ചിരിക്കുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വി.ജി.ശശികുമാര്‍ പറഞ്ഞു. പെരുമ്പാവൂരില്‍ തന്നെയുള്ള ചില മുസ്ലീം തീവ്രവാദ സംഘടനകളില്‍പ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലുള്ളത്. ഇത് പോലീസിനും മര്‍ച്ചന്റ് അസോസിയേഷനും നല്ലതുപോലെ അറിയാമെന്നും എന്നത്തെയും പോലെ ഈ വിഷയത്തിലും അധികൃതര്‍ മതതീവ്രവാദികളുടെ ഭാഗത്താണെന്നും ഐക്യവേദി നേതാക്കള്‍ കുറ്റപ്പെടുത്തി. ഒരു സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി ഉടമയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും പ്രതിഷേധ പ്രകടനങ്ങള്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികളും നടത്തുമെന്നും താലൂക്ക് ഭാരവാഹികളായ ടി.ദിനേശ്, സജീവ് പി.മേനോന് തുടങ്ങിയവര്‍ അറിയിച്ചു.
ഒരു വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയത് തെറ്റായിപ്പോയെന്നു മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. അതിക്രമം നടത്തിയതില്‍ രണ്ട് മൂന്ന് പേര് അസോസിയേഷന് അംഗങ്ങളായ വ്യാപാരികള്‍ തന്നെയാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളാല്‍ കഴിയും വിധം പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയെന്നും ഇതിനുമപ്പുറത്ത് അസോസിയേഷന് യാതൊന്നും ചെയ്യാനില്ലെന്നും ജനറല്‍ സെക്രട്ടറി എം.കെ.രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: