ശാസ്താംകോട്ട: പിണറായി വിജയന് നോക്കിനില്‍ക്കേ മാര്‍ക്സിസ്റ്റ് സഖാക്കല്‍ നടുറോഡില്‍ അഴിഞ്ഞാടി. ഇരുചക്രവാഹനത്തില്‍ വന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ അക്രമത്തിന് ഇരയായി. ഇന്നലെ വൈകിട്ട് ഏഴിനായിരുന്നു സംഭവം. സിപിഎം കുന്നത്തൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് ശാസ്താംകോട്ടയില്‍ ഉദ്ഘാടനം ചെയ്തശേഷം ടൗണില്‍ പിണറായി വിജയന് പൊതുയോഗത്തില്‍ സംസാരിക്കാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
പിണറായിയുടെ വേദിയുടെ സമീപം പ്രധാന റോഡ് ഗതാഗതതടസം മൂലം ഏറെ നേരം വാഹനങ്ങള്‍ നീങ്ങാനാവതെ കിടന്നു. ഈ അവസ്ഥ പ്രസംഗം കേള്‍ക്കാന്‍ വന്നവര്‍ക്ക് തടസമായതാണ് അക്രമങ്ങള്‍ക്ക് കാരണമായത്. പ്രകോപിതരായ സിപിഎമ്മുകാര്‍ കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. ഇതെല്ലാം വീക്ഷിച്ച് തൊട്ടുപിന്നില്‍ പിണറായി പ്രതികരിക്കാതിരുന്നത് അക്രമത്തിനിരയായവരെ നിരാശരാക്കി. നിരനിരയായി മുന്നോട്ടുനീങ്ങാനാവാതെ കിടന്ന വാഹനങ്ങള്‍ക്കെല്ലാം നേരെ അക്രമം അഴിച്ചുവിട്ടു.
അക്രമികളായ സിപിഎമ്മുകാര്‍ ബസിലിരുന്ന യാത്രക്കാരെ അടക്കം അസഭ്യവര്‍ഷം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: