ന്യൂദല്‍ഹി: മദ്യരാജാവ് വിജയ് മല്യക്ക് സ്വകാര്യ ജെറ്റ് വിമാനം നഷ്ടമായേക്കുമെന്ന് സൂചന. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന് ഫ്ലൈയിംഗ് ലൈസന്‍സ് നഷ്ടപ്പെട്ട സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 300 കോടി രൂപ നല്‍കാനുള്ള സാഹചര്യത്തില്‍ സ്വകാര്യ ജെറ്റ് വിമാനം ജപ്തി ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ വിദേശത്തുള്ള മല്യ ഇന്ത്യയിലേക്ക് തിരിച്ച് വന്നാല്‍ വിമാനം എഎഐ പിടിച്ചെടുത്തേക്കുമോയെന്ന് കിങ്ങ്ഫിഷറിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹം സ്വന്തം ജെറ്റ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ച് വന്നാലുടന്‍ തന്നെ അടുത്തുള്ള എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കാന്‍ ആവശ്യപ്പെടുമോയെന്ന ആശങ്കയിലാണ് കിങ്ങ്ഫിഷര്‍ മാനേജ്മെന്റ്.
മല്യ നല്കിയ ചെക്കുകള്‍ ബൗണ്‍സ് ആയ സാഹചര്യത്തില്‍ വിമാനം കണ്ട് കെട്ടുന്നതിനുള്ള നിയമസാധ്യതകള്‍ ആരായുമെന്ന് എഎഐ വ്യക്തമാക്കി.
ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരം കാണുന്നതിനായി മല്യ ഈ ആഴ്ച ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. ഈ അവസരത്തില്‍ കിങ്ങ്ഫിഷര്‍ ജീവനക്കാര്‍ മല്യയ്ക്കെതിരെ സമര പരിപാടികളുമായി രംഗത്തെത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും സമരം ഒത്ത് തീര്‍പ്പായ സാഹചര്യത്തില്‍ ഈ തീരുമാനം ഉപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: