കൊച്ചി: ആര്‍എസ്‌എസ് ജന്മദിനത്തോടനുബന്ധിച്ച് ജില്ലയിലുടനീളം നടന്ന പഥസഞ്ചലനങ്ങളില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു ആര്‍എസ്‌എസ് കൊച്ചി മഹാനഗരത്തിന്റെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ഏഴ് നഗര കേന്ദ്രങ്ങളില്‍ പഥസഞ്ചലനങ്ങള്‍ നടന്നു. എറണാകുളം നഗരത്തില്‍ പച്ചാളം, ഇടപ്പള്ളി ഭാഗങ്ങളില്‍ പരിപാടികള്‍ നടന്നപ്പോള്‍ കൊച്ചി അമരാവതി, പള്ളുരുത്തി, തൃപ്പൂണിത്തുറ, മരട് എന്നീ കേന്ദ്രങ്ങളിലും പഥസഞ്ചലനങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്നു. വൈകിട്ട് 5 മണിക്ക് തുടങ്ങിയ പഥസഞ്ചലനങ്ങള്‍ 6 മണിയോടെ സമാപിച്ചു. പച്ചാളം തച്ചപ്പുഴയില്‍ നിന്നാരംഭിച്ച സഞ്ചലനം വടുതലവഴി ചിറ്റൂരില്‍ സമാപിച്ചു. ഇടപ്പള്ളി ഗണപതിക്ഷേത്രത്തില്‍ നിന്നാരംഭിച്ച സഞ്ചലനം മോഡേണ്‍ബ്രഡ്ഡ്‌റോഡ് എളമക്കര പേരണ്ടൂര്‍ ക്ഷേത്രാങ്കണത്തിലും സമാപിച്ചു.
ആര്‍എസ്‌എസ് കൊച്ചി മഹാനഗര്‍ മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ നഗര്‍ പഥസഞ്ചലനം നടന്നു. ചുള്ളിക്കല്‍ ശ്രീനാരായണ നഗറില്‍ നിന്നും തുടങ്ങിയ പഥസഞ്ചലനം സ്റ്റാച്യുജംഗ്ഷന്‍, പാണ്ടിക്കുടി, വെളി, അമരാവതി, ചെറളായി, പാലസ് റോഡ് വഴി ആനവാതില്‍ ക്ഷേത്രമൈതാനിയിലെത്തി സമാപിച്ചു. ധ്വജാരോഹണത്തോടെ തുടങ്ങിയ പഥസഞ്ചലനത്തിന് ഘോഷ് അകമ്പടിയായി. ആര്‍എസ്‌എസ് ജില്ലാ സഹകാര്യവാഹ് എസ്.ആര്‍.സുമത്ത് ബാബു, വി.ആര്‍.നവീന്‍കുമാര്‍, നഗര്‍ സംഘചാലക് നാരായണ റാവു, വി.കൃഷ്ണഭട്ട്, രഘുരാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജന്മദിനത്തോടനുബന്ധിച്ച് ആര്‍എസ്‌എസ് കോതമംഗലം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ കോതമംഗലം ടൗണില്‍ പഥസഞ്ചലനം നടത്തി.
വിജയശമി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്‌എസ് മരടില്‍ പഥസഞ്ചലനം നടത്തി. പൂര്‍ണ ഗണവേഷധാരികളായ ഇരുനൂറോളം ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഘോഷിന്റെ അകമ്പടിയോടെ പഥസഞ്ചലനത്തില്‍ അണിചേര്‍ന്നു. മാടവന ഫിഷറീസ് കോളേജ് ഹോസ്റ്റലിനു സമീപത്തു നിന്നും പരുത്തിച്ചുവാട്, ഉദയത്തും വാതില്‍, ചേപ്പനം കോതേശ്വരം ക്ഷേത്രം വഴി മൂലേപ്പറമ്പ് മൈതാനിയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: