കാലടി: ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസവും ചികിത്സയും ലഭ്യമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി.രവികുമാര്‍ പറഞ്ഞു. തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഗൗരിലക്ഷ്മി മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഭീമമായ തുകവേണ്ടതിനാല് അവ തിരിച്ച് പിടിക്കുവാനാണ് പുതുതലമുറയിലെ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസരംഗവും മെഡിക്കല്‍ രംഗവുമെല്ലാം സാധാരണക്കാര്‍ക്ക് അന്യമാവുകയാണ് ഇതിന് മാറ്റമുണ്ടാകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ആര്.ശരത് ചന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. മംഗല്യനിധിയുടെ ആദ്യസംഭാവന ഡിവൈഎസ്പി ഹരികൃഷ്ണനില്‍ നിന്നും അകവൂര്‍ കുഞ്ഞനുജന് നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. ഡോ.ശാന്തവാര്യര്, ട്രസ്റ്റ് സെക്രട്ടറി കെ.ജി.ദിലീപ്കുമാര്, കെ,സി.മാര്ട്ടിന്, പ്രസീത രവി, പി.ആര്.ഷാജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മാനേജര്‍ പി.കെ.നന്ദകുമാര്‍, കലാധരന്‍, പി.നാരായണന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: