ദുബായ്: പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധം ശക്തമാവുകയാണെങ്കില്‍ എണ്ണ കയറ്റുമതി നിര്‍ത്തുമെന്ന് ഇറാന്‍. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി ഈ വര്‍ഷമാണ് ഇറാനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം ഇല്ലാതെ തന്നെ ഇറാന് നിലനില്‍ക്കാന്‍ സാധിക്കുമെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി റോസ്താം കാസ്മി വ്യക്തമാക്കി. പ്ലാന്‍ ബി എന്ന പേരില്‍ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കണക്കാക്കാതെയുള്ള അതിജീവനത്തിന്റെ പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നിലവില്‍ ഗുരുതര പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഉപരോധം തുടര്‍ന്നാല്‍ പ്ലാന്‍ ബിയുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് കാസ്മി മുന്നറിയിപ്പ് നല്‍കി.
അതേസമയം എണ്ണ കയറ്റുമതി നിര്‍ത്തലാക്കിക്കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹമില്ലെന്നും യൂറോപ്പിലെയും യുഎസിലെയും ജനങ്ങളുടെ ബുദ്ധിമുട്ട് നോക്കേണ്ട കാര്യമില്ലെന്നും കാസ്മി പറഞ്ഞു. വിപണിയില്‍ ഇറാന്‍ എണ്ണ ലഭ്യമല്ലാതെ വന്നാല്‍ അത് എണ്ണ വില വര്‍ധനവിനാണ് ഇടവരുത്തുക.
എന്നാല്‍ കാസ്മിയുടെ മുന്നറിയിപ്പ് വിദഗ്ധര്‍ തള്ളി. എണ്ണ കയറ്റുമതി നടത്തുകയെന്നത് ഇറാനെ സംബന്ധിച്ച് മറ്റ് രാജ്യങ്ങള്‍ എണ്ണ ഇറക്കുമതി നടത്തുന്നതിനേക്കാള്‍ കൂടുതല്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി പ്രതിദിനം ഒരു ദശലക്ഷം ബാരലായി ചുരുങ്ങി. 2011 ല്‍ ഇത് 2.2 ദശലക്ഷം ബാരലായിരുന്നു. ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തിരുന്നത്.
എണ്ണ കയറ്റുമതിയാണ് ഇറാന്റെ പ്രധാന വരുമാന മാര്‍ഗ്ഗം എന്ന നിലയിലാണ് എണ്ണയ്‌ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസിനെ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇറാനില്‍ നിന്നുള്ള കയറ്റുമതിയില്‍ 80 ശതമാനവും എണ്ണയും എണ്ണ ഉത്പന്നങ്ങളുമാണ്. എണ്ണ വില്‍പന കൂടാതെ ഇറാന്റെ സാമ്പത്തിക രംഗം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമല്ല. വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായിരുന്ന ഇറാന്റെ പക്കല്‍ വന്‍തോതില്‍ കറന്‍സി കൈവശമുണ്ടെന്നും വിലയിരുത്തുന്നു. ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ വിദേശ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ കുറവ് വരുത്തണമെന്ന് ഇറാന്‍ പൗരന്മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവ് വരുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: