മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കണമെന്നുണ്ടെങ്കില്‍ ആദ്യം അവരെ ബഹുമാനിക്കുക. മറ്റുള്ളവര്‍ നിങ്ങളെ സേവിക്കണമെന്നുണ്ടെങ്കില്‍ ആദ്യം അവര്‍ക്ക് സേവനം നല്‍കുക. സ്നേഹം എന്ന വില കൊടുത്താലേ സ്നേഹം കിട്ടൂ. അങ്ങോട്ടു വിശ്വാസം സമര്‍പ്പിച്ചാലേ ഇങ്ങോട്ടു വിശ്വാസം കിട്ടു. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയുള്ള പരക്കം പാച്ചില്‍ ആപത്തിന്റെ പടുകുഴിയില്‍ നിങ്ങളെ കൊണ്ടെത്തിക്കും. അന്യര്‍ക്കുവേണ്ടി സേവനമനുഷ്ഠിക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദത്തെക്കാള്‍ വലിയ ഒരാനന്ദമില്ല. ചോദിച്ചാലും ഇല്ലെങ്കിലും നാഴികമണിയെപ്പോലെ എല്ലാവരെയും കൃത്യമായി സേവിക്കുക. എപ്പോഴും കാലത്തിന്റെ കാല്ക്കല് നൃത്തം കളിച്ചുകൊണ്ടിരിക്കുന്ന നാഴികമണിക്ക് സ്വന്തം ഇഷ്ടാനിഷ്ടങ്ങളൊന്നുമില്ല. ആ നിസ്വാര്‍ത്ഥമായ പരസേവന വ്രതം നിങ്ങളും സ്വജീവിതത്തില്‍ പകര്‍ത്തുക.
സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: