കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണം അട്ടിമറിക്കാനും ഇ.ശ്രീധരനെ ഒഴിവാക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെട്രോ റെയില്‍ പദ്ധതി പ്രദേശമായ നോര്‍ത്ത് റെയില്‍വേ പാലത്തിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരിന്റെ നിര്‍ദ്ദേശമില്ലാതെ ഔദ്യോഗിക ചുമതല ദുരുപയോഗം ചെയ്ത് മെട്രോ റെയില്‍ അട്ടിമറിക്കാന്‍ അഴിമതിക്കാര്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള ടോം ജോസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലാത്ത് അദ്ധ്യക്ഷനായിരുന്നു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി ജിജി ജോസഫ്, ഭാഷാന്യൂനപക്ഷ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി പി.എസ്.സ്വരാജ്, രാജീവ് മുതിരക്കാട്, ജില്ലാസെക്രട്ടറി പി.എ.അജീഷ്കുമാര്‍, പി.എച്ച്.ശൈലേഷ്, എ.എസ്.ഷിനോസ്, ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഇഞ്ചൂര്‍, ജില്ലാ ട്രഷറര്‍ ശ്രീകാന്ത് എസ്.കൃഷ്ണന്, സ്വരാജ് പറവൂര്‍, എറണാകുളം പ്രസിഡന്റ് അനില്‍ വടുതല, വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് എം.എസ്.സജീവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിറവം: അഴിമതിയും ദുര്‍ഭരണത്തിനുമെതിരായി യുവമോര്‍ച്ച പിറവം നിയോജകമണ്ഡലം കണ്‍വീനര്‍ ജസ്റ്റിന് ബി.ഡയസിന്റെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി മുളന്തുരുത്തിയില്‍ നിന്നും ആരംഭിച്ച പദയാത്ര യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജ ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോറെയിലിന്റെ നിര്‍മാണപ്രവര്‍ത്തനം ദല്‍ഹി മെട്രോറെയിലിനെ ഏല്‍പ്പിക്കാതിരിക്കാന്‍ കേരളത്തിലെ അഴിമതി ലോബിപ്രവര്ത്തിക്കുകയാണ്. കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവരുടെ ലോബി ഇ.ശ്രീധരനെ ഒഴിവാക്കി കൊച്ചിമെട്രോ റെയിലിനെ അഴിമതി മെട്രോറെയില്‍ ആക്കുവാനാണ് ശ്രമിക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞു. തുടര്‍ന്ന്. യുവമോര് ജില്ലാ പ്രസിഡന്റ് അരുണ്‍കല്ലാത്ത്, ജില്ലാസെക്രട്ടറി പി.എച്ച്.ശൈലേഷ് കുമാര്‍, ശ്രീകാന്ത് എസ്.കൃഷ്ണന്, അജേഷ്കുമാര്, ഷിനോസ്, പി.കെ.അനിരുദ്ധന്, കെ.എന്‍.മോഹനന്, പി.വി.ദുര്‍ഗ്ഗപ്രസാദ്, ജിജി പേണാട്ടേന്, രജിത് പുളിക്കമാലി എന്നിവര്‍ സംസാരിച്ചു. പിറവത്ത് സമാപന സമ്മേളനം യുവമോര്‍ച്ച സംസ്ഥാന സമിതിയംഗവും എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ എം.ആശിഷ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: