വാഷിംഗ്ടണ്‍ : യുഎസിലെ വിസ്കോണ്‍സിലെ ഷെപ്പിങ്ങ് മാളിലുണ്ടായ വെടിവെയ്‌പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. മില്‍വോക്കിയയിലെ ബ്രൂക്ക് ഫീല്‍ഡ് സ്വയര്‍ മാളില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്യൂട്ടി പാര്‍ലറിലാണ് വെടിവെയ്‌പ്പ് ഉണ്ടായത്. യാതെരു പ്രകോപനവുമില്ലാതെ അക്രമി ഷോപ്പിങ്ങ് സെന്ററില്‍ കടന്ന് ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം 11.00 മണിയോടെയാണ് ആക്രമണം ഉണ്ടായത്. അതേസമയം ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 45 കാരനായ ആഫ്രിക്കന്‍ വംശജനായ റൗഡ്ക്ലിഫ് ഹൗങ്ങ്റ്റണാണ് വെടിവെയ്‌പ്പ് നടത്തിയത്. പിന്നീട് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ ആക്രമണം നടത്താനുണ്ടായ സാഹചര്യം ഇതുവരെ വ്യക്തമല്ല.അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . എന്നാല്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഇവരെ വിട്ടയച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിസ്കോണ്‍സില്‍ ഈ വര്‍ഷം ഉണ്ടാകുന്ന രണ്ടാമത്തെ വെടിവെയ്‌പ്പാണിത്.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ വേഡ് മിഷല്‍ പേജ് എന്നയാള്‍ സിഖ് ഗുരുദ്വാരയില്‍ നടത്തിയ വെടിവെയ്‌പ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.അമേരിക്കന്‍ പട്ടാളത്തിലെ ഉദ്യോഗസ്ഥനായ ഇയാള്‍ വര്‍ണ്ണവെറിയനായിരുന്നു. ഈ സംഭവം നടന്ന് മൂന്ന് മാസം പിന്നിടുന്നതിനിടെയാണ് സമാനമായ ആക്രമണം നടന്നത്.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം,സംഭവത്തിന് തീവ്രവാദബന്ധമുണ്ടേയെന്ന് കരുതുന്നില്ലെന്നാണ് പോലീസ് വിശദീകരണം. സംഭവത്തിന് അടിയന്തരശ്രദ്ധ നല്‍കാന്‍ വൈതൗസ് സുരക്ഷാ വിഭാഗം പോലീസിന് നിര്‍ദ്ദേശം നല്‍കി. എഫ്ബിഐ ഡയറക്ടര്‍ ബോബ് മുള്ളറോട് യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമ വിശദീകരണം തേടി. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കു ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാന്‍ എഫ്ബിഐയക്ക് നിര്‍ദ്ദേശം നല്‍കിയതായി വൈതൗസ് പ്രസ് സെക്രട്ടറി ജെ കാര്‍ണി പറഞ്ഞു.ഇതേപോലെ 2005 ല്‍ ഒരു ക്രിസ്റ്റ്യന്‍ പള്ളിയ്‌ക്ക് നേരെ അജ്ഞാതനായ ഒരാള്‍ നടത്തിയ വെടിവെയ്‌പ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: