പാലാ: പാലാ സബ് ആര്.ടി ഓഫീസ് ഇടനാട്ടിലേക്ക് മാറ്റാന്‍ നീക്കം. വാഹന സംബന്ധമായ നിരവധി ആവശ്യങ്ങള്‍ക്ക് ദിവസേന നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പ്രധാന ഓഫീസായ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നഗരത്തില്‍ നിന്നും അഞ്ച്കിലോമീറ്റര്‍ മാറി യാത്രാ സൗകര്യം കുറവുള്ള ഉള്‍പ്രദേശത്തേക്ക് മാറ്റുന്നത് വാഹനസംബന്ധമായ ഇകപാടുകാരെ വലയ്ക്കും. നിലവിലുള്ള ഓഫീസിന് ആവശ്യമായ സൗകര്യമില്ലാത്തതും വാഹനങ്ങള്‍ സിഎഫ് ടെസ്റ്റിനും ഡ്രൈവിംഗ്ടെസ്റ്റിനുമുള്ള സ്ഥലപരിമിതിയുമാണ് ഓഫീസ് മാറ്റത്തിന് പ്രധാന കാരണമായി പറയുന്നത്. നിലവില്‍ ചെത്തിമറ്റത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ് പരിസരത്ത് റോഡില്‍ വാഹനങ്ങള്പാര്ക്ക് ചെയ്യുന്നത് ട്രാഫിക് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതും മാറ്റത്തിന് കാരണമായി പറയുന്നുണ്ട്. മാറ്റം അനിവാര്യമാണെങ്കില്‍ നഗരത്തിന് സമീപം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുകയാണ് വേണ്ടതെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പാലാ-ഉഴവൂറ്‍ റോഡില്‍ പാലായില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാറി ഉള്‍പ്രദേശത്താണ് ഓഫീസിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കോട്ടയം ജില്ലയില്‍ പുതിയതായി അനുവദിച്ചിരിക്കുന്ന സബ് ആര്.ടി ഓഫീസ് വരുന്നത് ഇവിടെ നിന്നും ൯ കിലോമീറ്റര്‍ ദൂരത്തില്‍ ഉഴവൂരിലും. ഇതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉഴവൂറ്‍ ഓഫീസ് വരുന്നതോടെ പാലായുടെ സിംഹഭാഗവും അങ്ങോട്ടു മാറ്റുമെന്നതിനാല്‍ തിരക്കുപിടിച്ചുള്ള ഓഫീസ് മാറ്റം അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പാലായില്‍ കോടതി നിര്‍മ്മാണത്തിലിരിക്കുന്ന കോടതി സമുച്ചയത്തിലേക്ക് വൈകാതെ മാറുന്ന സാഹചര്യത്തില്‍ ഒഴിവു വരുന്ന മിനി സിവില്‍ സ്റ്റേഷനിലേക്ക് പാലാ ഓഫീസ് മാറ്റുന്നതിന് സൗകര്യമുണ്ട്. ഇവിടെ തന്നെ സര്‍ക്കാര്‍ ബുക്ക് ഡിപ്പോക്ക് സമീപമുള്ള സര്‍ക്കാര്‍സ്ഥലം വാഹനങ്ങളുടെ ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും ഉപയോഗിക്കാനും സൗകര്യമുണ്ട്. സ്ഥിരമായി ഓഫീസ് മാറ്റം കൊണ്ട് ഇടപാടുകാര്‍ക്കും പൊതുജനത്തിനുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമാകും. രണ്ട് ദശാബ്ദത്തിനുള്ളില്‍ നാലാമത് മാറ്റത്തിനാണിപ്പോള് തയ്യാറെടുപ്പുകള്‍ നടക്കുന്നത്. ഓഫീസില്‍ സൗകര്യങ്ങളൊരുക്കുന്നതിലുടെയും വാടകയിനത്തിലും സര്‍ക്കാരിന് വാന്‍ ബാധ്യതയുണ്ടാകുന്നത് മാത്രമാണ് ഓരോ മാറ്റത്തിലും സംഭവിക്കുന്നത്. അസൗകര്യങ്ങളുടെ കാര്യമാണ് ഓരോ മാറ്റത്തിനും കാരണമായി പറയുന്നതെങ്കിലും രാഷ്ട്രീയതാല്പര്യങ്ങളാണ് ഇതിനെല്ലാം പിന്നില്‍. ഇടനാട്ടിലേക്ക് ഓഫീസ് മാറ്റുമ്പോള്‍ ക്ഷേമനിധി അടയ്ക്കുന്നതിനും ട്രഷറി, ബാങ്ക് ആവശ്യങ്ങള്‍ക്കും ഇടപാടുകാര്‍ക്ക് പാലായെ തന്നെ ആശ്രയിക്കേണ്ടിവരും. പൊതുവേയാത്രാക്ളേശമുള്ള ഈ ഭാഗത്തേത്തി വാഹനസംബന്ധമായ ചെറിയൊരിടപാടിനുപോലും രണ്ടുദിവസം മെനക്കെടേണ്ടിവരുമെന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. ഉഴവൂരില്‍ പുതിയ ഓഫീസ് വന്നാല്‍ പോലും കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയായ വാഗമണ്‍ മുതലുള്ള ഇടപാടുകാര്‍ക്ക് പാലാ സബ് ആര്.ടി ഓഫീസ് തന്നെയാണാശ്രയം. ഓഫീസ് മാറ്റം ഏറെ ബുദ്ധിമുട്ടിക്കുന്നത് ഇവിടെനിന്നുള്ളവരെയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: