കുണ്ടറ: 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പെരിനാട് ഇടവട്ടം പാറപ്പുറം എല്‍.എം.എസ് എല്‍.പിഎസിന് സമീപം സ്വാതി സന്തോഷിനെ(20) കുണ്ടറ സി.ഐ ബിനുവും സംഘവും അറസ്റ്റു ചെയ്തു. മൂന്നു മാസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. സമീപവാസിയായ പെണ്‍കുട്ടിയെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം നോക്കി വീടിനു പിറകിലൂടെത്തി പീഡിപ്പിക്കുകയായിരുന്നുവത്രേ. സംഭവത്തില്‍ ഭയന്ന് പെണ്‍കുട്ടി വിവരം ആരെയും അറിയിക്കാന്‍ തയ്യാറായില്ല. പിന്നീട് ഭീഷണിപ്പെടുത്തി പീഡനത്തിന് ശ്രമം നടത്തുകയും വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് സി.ഐ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: