കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി 1278.95 ലക്ഷം രൂപ അനുവദിച്ചതായി ഫിഷറീസ് – തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുവെളി കോളനി റോഡ് (28.50 ലക്ഷം), വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ രാജീവ് റോഡ് (24 ലക്ഷം), കൊച്ചിന്‍ കോര്‍പ്പറേഷനിലെ കോത്തേരി റോഡ് (45 ലക്ഷം), ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഭഗവതി ടെമ്പിള്‍ റോഡ് (78.50 ലക്ഷം), ചെറുവിള്ളി റോഡ് (91.50 ലക്ഷം), മരട് മുന്‍സിപ്പാലിറ്റിയിലെ നെട്ടൂര്‍ ഐ.എന്‍.ടി.യു.സി. ജംഗ്ഷന്‍ – അമ്പലക്കടവ് ജെട്ടി റോഡ് (33 ലക്ഷം), നെട്ടൂര്‍ കുമാരപുരം സുബ്രഹ്മണ്യന്‍ ടെമ്പിള്‍ പുതിയമഠം – നെട്ടൂര്‍ ബോട്ട് യാര്‍ഡ് റോഡ് (3.40 ലക്ഷം), കെട്ടേഴത്തും കടവ് – മോസ്ക് റോഡ് (34.50 ലക്ഷം), കുമ്പളം ഗ്രാമപഞ്ചായത്തിലെ കുന്നിയതുണ്ടി റോഡ് (63 ലക്ഷം), ഉദയത്തുംവാതില്‍ റോഡ് (44 ലക്ഷം), മതിലില്‍ – കേളന്തറ റോഡ് (26.80 ലക്ഷം), അവുക്കാദര്‍കുട്ടിനഹ റോഡ് (23 ലക്ഷം), ചെറ്റക്കാലില്‍ റോഡ് (8.55 ലക്ഷം), തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ പള്ളിമുറ്റം സൈഡ് റോഡ് (10.70 ലക്ഷം), കൊച്ചി കോര്‍പ്പറേഷനിലെ തേവര മാര്‍ക്കറ്റ് – മത്സ്യത്തൊഴിലാളി കോളനി റോഡ് (37 ലക്ഷം), 60-ാം വാര്‍ഡിലെ കനാല്‍ റോഡ് (19 ലക്ഷം), ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സി.എം.എസ്. ലക്ഷം വീട് കോളനി റോഡ് (14 ലക്ഷം), കണ്ണമാലി ഫിഷിംഗ് ഗ്യാപ് സൗത്ത് വാര്‍ഡ് റോഡ് (33 ലക്ഷം), ചെറിയകടവ് – കട്ടിക്കാട് പാലം റോഡ് (66 ലക്ഷം), മാലക്കപ്പടി ഇടവഴിയ്‌ക്കല്‍ ജോണ്‍ റോഡ് (27 ലക്ഷം),
പനയ്‌ക്കല്‍ പാലം – വാച്ചക്കരി ഗ്യാപ് റോഡ് (20 ലക്ഷം), ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുംതിട്ട – മൂഴിയ്‌ക്കല്‍ റോഡ് (13.50 ലക്ഷം), കുഞ്ചിക്കാട് റോഡ് (23 ലക്ഷം), കൂട്ടുമുഖം – കുറുപ്പശ്ശേരി റോഡ് (14.50 ലക്ഷം), കുറുപ്പശ്ശേരി – പാടിവട്ടം റോഡ് (20 ലക്ഷം),തണ്ടാശ്ശേരി റോഡ് (16 ലക്ഷം), പറവൂര്‍ മാര്‍ക്കറ്റ് – തെരുവ് റോഡ് (11.50 ലക്ഷം), മുണ്ടയ്‌ക്കല്‍ റോഡ് (18 ലക്ഷം), പൂത്തോട്ട ഐസ് കമ്പനി റോഡ് (7.50 ലക്ഷം), കുറുപ്പശ്ശേരി – പുളിയ്‌ക്കല്‍ റോഡ് (10.50 ലക്ഷം), മുതുവീട്ടില്‍ റോഡ് (16 ലക്ഷം), പനച്ചിക്കല്‍ കടവ് റോഡ് (40.50 ലക്ഷം), ഇതിഹാസ് റോഡ് (എട്ട് ലക്ഷം), പുല്ലുകാട്ട് വേളി റോഡ് (19 ലക്ഷം), നെല്ലിപ്പുഴ റോഡ് (9.50 ലക്ഷം), കുറുപ്പശ്ശേരി റോഡ് (27 ലക്ഷം), തേവലക്കടവ് റോഡ് (27.50 ലക്ഷം), ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലെ തോപ്പില്‍ വെസ്റ്റ് – മണലോടി – തുണ്ടിപ്പറമ്പ് റോഡ് (20 ലക്ഷം), പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ തുരുത്തിപ്പുറം സെന്റ് ജോസഫ്സ് റോഡ് (14 ലക്ഷം), ഏഴിക്കര ഗ്രാമപഞ്ചായത്തിലെ തലക്കാട്ട് ചീട്ടുകളം – ടി.പി. കുമാരശാസ്ത്രി റോഡ് (15 ലക്ഷം), പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ കെ. കരുണാകരന്‍ – എ.കെ.ജി. റോഡ് (26 ലക്ഷം), ചേണ്ടമംഗലം ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി – വടയില്‍ – പ്രതീക്ഷ റോഡ് (30 ലക്ഷം), മൈത്രി ലെയ്ന്‍ റോഡ് (23 ലക്ഷം), കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ആലിങ്ങപ്പൊക്കം കടവ് – പട്ടേരി ലൈന്‍ റോഡ് (18 ലക്ഷം), വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ ചാച്ചാജി എ.കെ.ജി. അംഗന്‍വാടി റോഡ് (33 ലക്ഷം), വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ചക്കുമരശ്ശേരി ഈസ്റ്റ് – ടെമ്പിള്‍ റോഡ് (18.50 ലക്ഷം), പറവൂര്‍ മുന്‍സിപ്പാലിറ്റിയിലെ കിഴക്കേപ്പുറം – വാണിയക്കാട് – അറയ്‌ക്കല്‍ – പൂത്തേടത്ത് പാലൂപ്പാടം റോഡ് (44 ലക്ഷം), ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലെ പൂനൂല്‍പ്പാടം റോഡ് (14 ലക്ഷം) എന്നീ തീരദേശ റോഡുകള്‍ക്കാണ് തുക അനുവദിച്ചിരിക്കുതെന്ന്് മന്ത്രി കെ. ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: