വാഷിങ്ങ്ടണ്‍: ലിബിയന്‍ നഗരമായ ബന്‍ഗാസിയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയം ആക്രമിച്ചതില്‍ അല്ഖ്വയ്ദയ്ക്കോ മറ്റ് തീവ്രവാദി സംഘടനകള്‍ക്കോ പങ്കില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ സപ്തംബര്‍ 11ന് നടന്ന ആക്രമണത്തില്‍ ലിബിയയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ക്രിസ്റ്റഫര്‍ സ്റ്റീഫനുള്പ്പെടെ നാല് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രവാചക നിന്ദയാരോപിക്കപ്പെട്ട അമേരിക്കന്‍ സിനിമയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അക്രമം നടന്നത്. തീവ്രവാദി ആക്രമണം എന്നാണ് സംഭവത്തെ അമേരിക്കയും പാശ്ചാത്യ മാധ്യമങ്ങളും വിലയിരുത്തിയിരുന്നത്. ആക്രമണം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിലും ചര്‍ച്ചാവിഷയമാവുകയും ഒബാമാ ഭരണകൂടത്തെ റിപ്പബ്ലിക്കന്‍ പക്ഷം വിമര്‍ശിക്കുകയും ചെയ്തിരുന്നു. മൂന്നാമത്തേയും അവസാനത്തേയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സംവാദം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. മുന്‍കൂട്ടിയുള്ള ആക്രമണമായിരുന്നു എന്നതിന് തെളിവുകള്‍ ഇല്ല എന്ന് പറയുന്ന രഹ്യാന്വേഷണ വിഭാഗം. അക്രമികളില്‍ ചിലര്‍ കൊള്ളയ്ക്കുമുതിര്ന്നതും മറ്റും സംഭവത്തില്‍ തീവ്രവാദിസംഘടനകള്‍ക്ക് പങ്കില്ലാത്തതിന്റെ കാരണമായി കരുതുന്നു. ലിബിയയിലെ വിമത പോരാളികള്‍ക്ക് ആയുധവും വ്യോമ പ്രതിരോധവും നല്കി പോരാട്ടത്തില്‍ നിര്‍ണ്ണായക പുരോഗതി നേടാന്‍ സഹായിച്ചത് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേനയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: