തൃക്കരിപ്പൂറ്‍: സംസ്ഥാന മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടിക്ക് നിവര്‍ന്നു നില്ക്കണമെങ്കില് മുസ്ളീംലീഗിനോട് ചോദിക്കേണ്ട ഗതികേടിലാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്റ്റ് രമ രഘുനന്ദനന് ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പിനെ ലീഗിണ്റ്റെ കാല്‍പന്താക്കി മാറ്റിയിരിക്കുകയാണ്. ഇതിണ്റ്റെ ഉദാഹരണങ്ങളില്‍ ഒന്നാണ് എസ്.എസ്.എല്‍.സി പരീക്ഷ വെള്ളിയാഴ്ചകളില്‍ നടത്തില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം. പേക്കടത്തെ ബിജെപി ഓഫീസായ മാരാര്‍ജി സ്മൃതി മന്ദിരം തീവച്ചു നശിപ്പിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പേക്കടം ജംങ്ങ്ഷനില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമ രഘുനന്ദനന്. കേരളത്തില്‍ തീവ്രവാദം തഴച്ചുവളരാന്‍ അവസരമൊരുക്കുകയാണ് കോണ്‍ഗ്രസ്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സോണിയയുടെ പാദസേവകനായ മന്മോഹനെകൊണ്ട് കോമാളിവേഷം കെട്ടിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാരിന് നട്ടെല്ലില്ലാത്ത അവസ്ഥയാണ്. അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ രണ്ടാം മഹാഭാരത യുദ്ധത്തിന് തയ്യാറെടുക്കുകയാണ് ബിജെപി. അതുകൊണ്ട് ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ ടി.ഗംഗാധരന് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം പി.പി.കരുണാകരന് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. മാരാര്‍ജി മന്ദിരം തീവച്ചു നശിപ്പിച്ച പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഭരണ കക്ഷികളുടെ സമ്മര്ദിത്തിനുവഴങ്ങി പിടികൂടാന്‍ മടികാട്ടുന്ന പോലീസ് അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധം വരുംദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് പി.പി.കരുണാകരന് മാസ്റ്റര്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്റ്റ് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കുഞ്ഞിരാമന്, മഹിളാ മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി പ്രമീള സി നായിക്, ജില്ലാ സെക്രട്ടറി അനിത നായിക്, മണ്ഡലം പ്രസിഡണ്ട് ടി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജയശ്രീ മുരളി സ്വാഗവും ശ്യാം പേക്കടം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: