വാഴൂര്‍: മുസ്ലിം ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്കുവാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നീക്കം പരിഹാസ്യമാണെന്ന് ബിജെപി ദേശീയ സമിതിയംഗം എം.ടി.രമേശ് പറഞ്ഞു. ബിജെപി കങ്ങഴ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗാണ് കേരളം ഭരിക്കുന്നത് എന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവനയെ ന്യായീകരിക്കുവാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം മുഖ്യമന്ത്രി പാണക്കാട്ട് തങ്ങളാണെന്നുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായം ശരിവയ്ക്കുന്നതാണ്. ലീഗിന് മുന്നില്‍ മുട്ടുമടക്കുന്ന കോണ്‍ഗ്രസ് നയത്തിനെതിരെ ആത്മാഭിമാനമുള്ള കോണ്ഗ്രസ്സുകാര് രംഗത്ത് വരണമെന്നും എം.ടി.രമേശ് പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം, പി.സി.ശ്രീലത അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് കെ.ജി.രാജ്മോഹന്‍, ജില്ലാ സെക്രട്ടറി, വി.എന്‍.മനോജ്, മണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്, ടി.സി. ബിനു, പി.എസ്. ഗിരീഷ്കുമാര്‍, കെ.ഐ.നാരായണന്‍കുട്ടി, വി.ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: