കോതമംഗലം: കേരളത്തില്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ ഉപയോഗിച്ച് ക്ഷേത്രസ്വത്തുക്കള്‍ കൈയ്യടക്കാന്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ക്ഷേത്ര ഏകോപനസമിതി സംസ്ഥാന സമിതിയംഗം സ്വാമിദേവ ചൈതന്യ ആരോപിച്ചു.
ദേവസ്വം ഊട്ടുപുരകളും ഓഡിറ്റോറിയങ്ങളും ലേലം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും, ക്ഷേത്രവിശ്വാസികള്‍ മാത്രം ഉണ്ടാകേണ്ട ക്ഷേത്ര ഉപദേശക സമിതികളില്‍ പണം കൈപ്പറ്റി മെമ്പര്‍ഷിപ്പ് നല്കി ആളുകളെ എടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഏകോപന സമിതിയും, ഹിന്ദുഐക്യവേദിയും സംയുക്തമായി തൃക്കാരിയൂര്‍ അസി.ദേവസ്വം കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പുതിയ തീരുമാനം ക്ഷേത്രങ്ങളുടെ സുരക്ഷിതത്വത്തിന് തന്നെ ഭീഷണിയാണ്. കേരളത്തിലെ ഭൂരിപക്ഷജനതയെ അവഹേളിക്കുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള തീരുമാനംകൊണ്ട് സര്‍ക്കാര്‍ ഹൈന്ദവ സമൂഹത്തോട് യുദ്ധപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്ന് ക്ഷേത്രസംരക്ഷണ സമിതി മേഖല സെക്രട്ടറി ദിനചന്ദ്രന് പറഞ്ഞു.
എന്‍.രഘു, എ.കെ.സനല്‍, ഇ.ടി.നടരാജന്, പി.ജി.വിജയന്, അനില്ഞ്ഞാളുമഠം, കെ.രാധാകൃഷ്ണന്, ടി.എന്‍.രാജേഷ്, ബിജു, പി.ആര്.നാരായണന് നായര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. മാര്‍ച്ച് പോലീസ് തടഞ്ഞ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: