പത്തനംതിട്ട: മണ്ഡലം-മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച ഉന്നതതല അവലോകനയോഗം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്ന് പമ്പയില്‍ നടക്കും. രാവിലെ 10 മണിക്ക് പമ്പ ദേവസ്വം അന്നദാന മണ്ഡപത്തിലാണ് അവലോകനയോഗം നടക്കുന്നത്.
ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, പി.ജെ.ജോസഫ്, മറ്റ് മന്ത്രിമാര്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്, എംഎല്‍എമാര്‍, എംപിമാര്‍, ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മറ്റ് ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ ദേവസ്വം ഹാളില്‍, ഉത്സവത്തിന്റെ ഭാഗമായുള്ള, പന്തളത്തെ മുന്നൊരുക്കങ്ങളെക്കുറിച്ച് അവലോകനയോഗം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: