ബീജിങ്: ജപ്പാനുമായുള്ള ദ്വീപു തര്‍ക്കം മുറുകുന്നതിനിടെ കിഴക്കന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈന നാവിക അഭ്യാസപ്രകടനം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഭ്യാസ പ്രകടനം മിക്കവാറും ഉടന്‍ നടക്കുമെന്നാണ് കരുതുന്നത്.
പതിനൊന്ന് യുദ്ധകപ്പലുവളും എട്ട് യുദ്ധവിമാനങ്ങളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കും.ചൈനയില്‍ നിന്നും വിദ്ഗധരായ ആളുകളെയായിരിക്കും ഇതിനായി വിനിയോഗിക്കുക.ഇവര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി തവണ പരീശിലന പറക്കലും നടത്തിയതായും ,ചൈനീസ് പെയിലറ്റുകളുടെ ജീവിതത്തിലെ ഒരു മുതല്‍ കൂട്ടായിരിക്കും ഇത് എന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ ചൈന സമുദ്രാതിര്‍ത്തിയിലെ ആള് താമസമില്ലാത്ത ദ്വീപ് സമൂഹത്തെ കയ്യടക്കാന്‍ ജപ്പാന് നടത്തിയ നീക്കങ്ങളാണ് ചൈനയെ പ്രകോപിച്ചത്. ദിയാഓയു എന്നു ചൈനയും സെന്‍കാക്കു എന്ന് ജപ്പാനും വിളിക്കുന്ന ദ്വീപുകള്‍ പണ്ടേ തര്‍ക്കപ്രദേശമാണ്. ജപ്പാനിലെ സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന ദ്വീപുകളില്‍ ചിലത് ജപ്പാന് ഭരണകൂടം വാങ്ങാന്‍ തീരുമാനിച്ചതോടെ ചൈന പ്രതിക്ഷേധ നടപടികളിലേക്ക് നീങ്ങുകയായിരുന്നു.
ജപ്പാന്റെ നീക്കത്തിനെതിരെ ചൈനയില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയിരുന്നത്. ഈ അവസരത്തിലാണ് ചൈന നാവികാഭ്യാസത്തിനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: