കാഞ്ഞങ്ങാട് : വടക്കന്‍ കേരളത്തോട് തികഞ്ഞ വിവേചനം കാട്ടി റെയില്‍വെ യശ്വന്ത്പൂറ് – കണ്ണൂറ് തീവണ്ടി കോച്ചുകള്‍ പകുതിയായി വെട്ടിക്കുറച്ച് മംഗലാപുരത്തുനിന്നും ഒരു ഭാഗം കാര്‍വാറിലേക്ക് യാത്ര തുടങ്ങി. കണ്ണൂരിലേക്കുള്ള കോച്ചുകളടെ എണ്ണം വെട്ടിക്കുറച്ചത് കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് മറികടന്ന് കൊണ്ടാണ്. കണ്ണൂരിലേക്ക് പതിനെട്ട് കോച്ചുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എസ്എല്‍ആര്‍ ഉള്‍പ്പെടെ ആറ് കോച്ചുകള്‍ മാത്രമാണുള്ളത്. കാര്‍ വാറിലേക്ക് പന്ത്രണ്ട് കോച്ചുകളുമായാണ് ഇന്നലെ യശ്വന്ത് പുവര്‍ എക്സ്പ്രസ് ഓടിയത്. മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഓസ്കാര്‍ ഫര്‍ണാണ്ടസ് എം പി കാര്‍വാറിലേക്കുള്ള ട്രെയിനിന് പച്ചക്കൊടി കാട്ടി. കേന്ദ്ര റെയില്‍വെ സഹമന്ത്രി കെ എച്ച് മുനിയപ്പ അദ്ധ്യക്ഷനായിരുന്നു. കണ്ണൂരിലേക്ക് അഞ്ചും കാര്‍വാറിലേക്ക് പതിമൂന്നും കോച്ചുകള്‍ സര്‍വീസ് നടത്താനായിരുന്നു റെയില്‍വെ ആദ്യം തീരുമാനിച്ചത്. ഇടപെടലുകളെ തുടര്‍ന്ന് അത് ആറും പന്ത്രണ്ടുമാക്കാന് ധാരണയായി. ഇന്നലെ എസ് എല്‍ ആര് ഉള്‍പ്പെടെ ആറ് കോച്ചുകള്‍ മാത്രമാണ് കണ്ണൂരിലേക്ക് പോയത്. കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിട്ടത് കോച്ചുകള്‍ ഇരുപത്തിനാലായി വര്‍ദ്ധിപ്പിച്ച് പന്ത്രണ്ടെണ്ണം വീതം കണ്ണൂരിലേക്കും കാര്‍വാറിലേക്കും സര്‍വീസ് നടത്തണമെന്നായിരുന്നു. എന്നാല്‍ വിധി അട്ടിമറിച്ചാണ് കണ്ണൂരിലേക്കുള്ള ബോഗികള്‍ ആറാക്കികുറച്ചത്. കണ്ണൂരില്‍ നിന്നുള്ള ട്രെയിന്‍ നിലവിലുള്ളത് പോലെ വൈകിട്ട് ൪.൩൦ന് കണ്ണൂറ് വിട്ട് ൬.൫൫ന് മംഗലാപുരത്തെത്തും. എന്നാല്‍ കാര്‍വാറില്‍ നിന്നുള്ള ട്രെയിന്‍ എത്തിയ ശേഷം ൮.൫൫ മാത്രമെ മംഗലാപുരത്ത് നിന്നും യശ്വന്തപൂരിലേക്ക് പുറപ്പെടുകയുള്ളൂ. കണ്ണൂരില്‍ നിന്നുള്ള യാത്രക്കാര്‍ രണ്ട് മണിക്കൂറ് മംഗലാപുരം സ്റ്റേഷനില്‍ കാത്തിരിക്കണം. യശ്വന്ത് പൂരില്‍ നിന്ന് തിരിച്ച് മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത് നിലവിലുള്ളത് പോലെ തന്നെയാണ്. കണ്ണൂരില്‍ നിന്നുള്ള ട്രെയിന്‍ നിലവിലുള്ളത് പോലെ വൈകിട്ട് ൪.൩൦ന് കണ്ണൂറ് വീട്ട് ൬.൫൫ന് മംഗലാപുരത്തെത്തും. എന്നാല്‍ കാര്‍വാറില്‍ നിന്നുള്ള ട്രെയിന്‍ എത്തിയശേഷം ൮.൫൫ന് മാത്രമെ യശ്വന്തപൂരിലേക്ക് പുറപ്പെടുകയുള്ളൂ. കണ്ണൂരില്‍ നിന്നുള്ള യാത്രക്കാര്‍ രണ്ട് മണിക്കൂറുകള്‍ മംഗലാപുരം സ്റ്റേഷനില്‍ കാത്തിരിക്കണം. യശ്വന്ത്പൂരില്‍ നിന്ന് തിരിച്ച് മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത് നിലവിലുള്ളത് പോലെ തന്നെയാണ്. കണ്ണൂറ് ഭാഗത്തേക്ക് നിലവിലുള്ള സ്റ്റോപ്പുകള്‍ തുടരും. കണ്ണൂരിനും മംഗലാപുരത്തിനുമിടയില്‍ പയ്യന്നൂറ്, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് യശ്വന്ത് പുവര്‍ എക്സ്പ്രസിന് സ്റ്റോപ്പുള്ളത്. കാര്‍വാര്‍ ഭാഗത്തേക്ക് മംഗലാപുരം ജംഗ്ഷനായ കങ്കനാടി, തോക്കൂറ്, സൂറത്ത് കല്, മുല്‍ക്കി, ഉഡുപ്പി, ബര്ക്കൂറ്, കുന്താപുരം, മൂകാംബിക റോഡ്, ബൈന്തൂറ്, ഭട്കല്, മുരഡേശ്വര്, കുംട്ട, ഗോകര്‍ണ്ണം റോഡ്, അങ്കോല എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ക്രമേണ കണ്ണൂരിലേക്കുള്ള ട്രെയിന്‍തന്നെ വേണ്ടെന്നു വെക്കുന്നതിലായിരിക്കുമോ ഇത് കലാശിക്കുകയെന്ന ആശങ്കയിലാണ് യാത്രക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: