ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാവില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 5.9 ശതമാനമായിരിക്കും ഇന്ത്യയുടെ വളര്‍ച്ച. 2011 മുതല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണെന്ന് യുഎന്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന് ഫോര്‍ ഏഷ്യ ആന്റ് ദി പസഫിക്(ഇഎസ്സിഎപി) പറയുന്നു. റിസര്‍വ് ബാങ്കിന്റെ കടുത്ത സാമ്പത്തിക നയങ്ങളാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
2011-12 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.9 ശതമാനമായിരിക്കുമെന്ന് സൗത്ത് ആന്റ് സൗത്ത് വെസ്റ്റ് ഏഷ്യ ഡെവലപ്മെന്റ് റിപ്പോര്‍ട്ട് 2012-13 ല്‍ പറയുന്നു. 2013-14 ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 6.8 ശതമാനമായിരിക്കുമെന്നും വിലയിരുത്തുന്നു.
ചില്ലറ വ്യാപാര മേഖലയിലും വ്യോമയാന മേഖലയിലും വിദേശ നിക്ഷേപം അനുവദിച്ചതുള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് കഴിഞ്ഞ മാസമാണ് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: