പെരുമ്പാവൂര്‍: ഉഡുപ്പിയില്‍ വാഹനാപകടത്തില്‍ പ്പെട്ടവരെ സഹായിക്കാന്‍ കൈമെയ് മറന്ന് രംഗത്തുവന്ന അവിടത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സേവന മനോഭാവത്തില്‍ വെങ്ങോലയിലെ നാട്ടുകാര്‍ക്ക് തികഞ്ഞ സംതൃപ്തി. ആര്‍എസ്എസിന്റേയും ബിജെപിയുടേയും, ബിഎംഎസിന്റേയും മംഗലാപുരത്തെ മുതിര്‍ന്ന പ്രവര്‍ത്തകരെല്ലാം മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരളത്തിലെത്തിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അപകടത്തില്‍ പെട്ടവരെ കാണാന്‍ ഉഡുപ്പിയിലേക്കു പോയ കുടുംബാംഗങ്ങള്ക്കൊപ്പമുണ്ടായിരുന്ന ജി.ഗിരീഷ് പറയുന്നു. ബിഎംഎസ് കാസര്‍ഗോഡ് മേഖലാ ഭാരവാഹി ശ്രീനിവാസന്റെ നേതൃത്വത്തില്‍ അഞ്ച് പ്രവര്‍ത്തകരും, ആര്‍എസ്എസ് മംഗലാപുരം വിഭാഗ് സഹകാര്യവാഹക് പ്രകാശിന്റെ നേതൃത്വത്തില്‍ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരും സഹായത്തിനെത്തിച്ചേരുകയായിരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന പരിക്കേറ്റവരെ മംഗലാപുരത്തെ എ.ജെ.ആശുപത്രിയിലേക്കെത്തിക്കുന്നതിനും, മരിച്ചവരുടെ മൃതദേഹങ്ങള്‍ മംഗലാപുരത്ത് നിന്ന് കാസര്ഗോഡെത്തുന്നതുവരെ ഇവര്‍ ഒപ്പമുണ്ടായിരുന്നു. ഇതെല്ലാം ഒരുകടമയായാണ് അവര്‍ ചെയ്തു തീര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: