ജറുസലേം: ഇസ്രയേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. തിങ്കളാഴ്ച്ച രാത്രി ഏറെ വൈകിയാണ് പാര്‍ലമെന്റ് പിരിച്ചുവിടാനും ജനുവരി 22 ന് തെരഞ്ഞെടുപ്പ് നടത്താനുമുള്ള പ്രമേയത്തിന് അനുമതി നല്‍കിയത്. 120 അംഗങ്ങളില്‍ 100 പേരും പ്രമേയത്തെ അനുകൂലിച്ചു. പ്രമേയത്തെ എതിര്‍ത്ത് ആരും വോട്ട് ചെയ്തില്ല.
2013 ഒക്ടോബറില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞയാഴ്ച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന ബജറ്റ് പാസാക്കുന്നതില്‍ കൂട്ടുകക്ഷി സര്‍ക്കാരിലെ ഘടകകക്ഷികള്‍ക്കിടയിലുള്ള അഭിപ്രായഭിന്നതയാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്.
2013 ജനുവരി 22 ന് തെരഞ്ഞെടുപ്പ് നടത്താനുള്ള അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്രമേയത്തിലുള്ള ചര്‍ച്ചക്ക് തുടക്കമിട്ട് നെതന്യാഹു പറഞ്ഞു. സ്ഥാപിതമായ ശേഷം രാഷ്ട്രം നേരിടുന്ന ഏറ്റവും കനത്ത പ്രാദേശിക സുരക്ഷാ വെല്ലുവിളികള്‍ക്കിടെ രാഷ്ട്രം ആര് നയിക്കണമെന്ന് നൂറ് ദിവസങ്ങള്‍ക്കകം ഇസ്രയേല്‍ ജനത തീരുമാനിക്കും. എണ്പതു വര്‍ഷത്തിനിടെ ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ രാഷ്ട്രത്തെ ആര് നയിക്കണമെന്നും നെതന്യാഹു ചോദിച്ചു.
രാജ്യത്തെ ആണവശക്തിയായി മാറാന്‍ ഇറാന് ശ്രമിക്കുന്നുവെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു. പ്രാദേശികമേഖലയിലെ സംഘര്‍ഷാവസ്ഥയും ലോകസാമ്പത്തിക പ്രതിസന്ധിയുടേയും പശ്ചാത്തലത്തില്‍ നെതന്യാഹുവിന്റെ നേതൃത്ത്വത്തിലുള്ള പാര്‍ട്ടി വിജയിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. നിലവില്‍ തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ ഭരണമുന്നണിക്ക് 68 സീറ്റുകളുടെ വിജയം ഉണ്ടാകുമെന്നാണ് ഇടതുപക്ഷ അനുകൂല പത്രമായ ഹാരേട്സ് ദിനപത്രം നടത്തിയ സര്‍വ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: