മൂവാറ്റുപുഴ: ഗണപതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള വിനായക ഓഡിറ്റോറിയം ലേലം ചെയ്യുന്നതിനെതിരെ വിവിധ ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലേല ഹാളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേ മാര്‍ച്ചില്‍ നൂറുകണക്കിന് ഹൈന്ദവര്‍ പങ്കെടുത്തു.
തുടര്‍ന്ന് നഗരം ചുറ്റി ലേല ഹാളിന് മുന്നില്‍ എത്തിയ പ്രകടനത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണയും സമരവും ഹിന്ദു ഐക്യവേദി ജില്ലാ പ്രസി. എം. പി. അപ്പു ഉദ്ഘാടനം ചെയ്തു. ഭക്തജനങ്ങളുടെ വഴിപാടുകൊണ്ടുണ്ടാക്കിയ ക്ഷേത്ര സ്ഥാപനങ്ങള്‍ സേവാ കേന്ദ്രങ്ങളാണെന്നും ലേലം ചെയ്ത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ലാഭമുണ്ടാക്കാമെന്ന് കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ക്ഷേത്ര ഏകോപന സമിതി പ്രസി. കെ. എ. ഗോപകുമാര്‍, വിവിധ ഹിന്ദു സമുദായ സംഘടനാ നേതാക്കളായ പി.എന്‍.പ്രഭ, പി. കെ. രാധാകൃഷ്ണന്, എന്‍. ശിവദാസന്‍ നമ്പൂതിരി, സി. എന്‍. പുരുഷോത്തമന് ഇളയത്. കെ.വി. കുട്ടപ്പന്, ആര്. രാമന്, സി. എ. ശിവന്, പി. സി. അജയഘോഷ്, എന്‍ എസ്. ബാബു, ടി. എ. രാജു, കെ.അന്നലക്ഷമി, റെജി ചെറുശ്ശേരി, എ. എസ്. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സ്വാമി അയ്യപ്പദാസ് മുഖ്യ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: