ബീജിങ്: കംബോഡിയന്‍ മുന്‍ രാജാവ് നൊറോഡോം സിഹാനൂക്(89)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കംബോഡിയയില്‍ ചിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം. നിലവിലെ ഭരണാധികാരി നൊറോഡോം സിഹോമണിയുടെ പിതാവാണ് അദ്ദേഹം.
1941 ലാണ് സിഹാനൂക് കംബോഡിയയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. 1955 ല്‍ അധികാരത്തില്‍ നിന്നും പുറത്തായെങ്കിലും 1993ല്‍ വീണ്ടും അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 2004ല്‍ അധികാരമൊഴിഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിനായി മകന് ബീജിങ്ങിലേക്ക് തിരിച്ചിട്ടുണ്ട്. ശവസംസ്കാരച്ചടങ്ങുകള്‍ കംബോഡിയയില്‍ നടക്കുമെന്നും ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: