കാഞ്ഞങ്ങാട്: വ്യാജ രസീതുകള്‍ ഉപയോഗിച്ച് ടോള്‍പിരിവ് നടത്തുകയായിരുന്ന സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കഴിഞ്ഞ സപ്തംബര്‍ ൧൭ന് ഗതാഗതത്തിന് തുറന്നുകൊടുത്ത പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം ടോള്പിരിവിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് ശനിയാഴ്ച രാത്രി നാട്ടുകാര്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് 11 ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ബൂത്തില്‍ നിന്നും രണ്ടുലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. രാത്രി വ്യാജ രസീതുകള്‍ ഉപയോഗിച്ച് ജീവനക്കാര്‍ പണം പിരിക്കുമ്പോഴാണ് നാട്ടുകാര്‍ ഇടപ്പെട്ട് പോലീസിലറിയിച്ചത്. പാലത്തിണ്റ്റെ ടോള്‍ പിരിവ് ഇതുവരെ ടെണ്ടര്‍ ചെയ്തിട്ടില്ല. ൩ മാസം പൊതുമരാമത്ത് വകുപ്പ് തന്നെ നേരിട്ട് ടോള്‍ പിരിവ് നടത്തി ടെണ്ടര്‍ തുക നിശ്ചയിക്കാനാണത്രെ വകുപ്പ് മേലധികാരികള്‍ നിശ്ചയിച്ചിരുന്നത്. അതേ തുടര്‍ന്ന് അസിസ്റ്റണ്റ്റ് എഞ്ചിനീയര്‍ ബാലകൃഷ്ണന്, ക്ളാര്‍ക്ക് സുധീര്‍ എന്നിവരെയായിരുന്നു പിരിവിനായി ചുമതലപ്പെടുത്തിയിരുന്നത്. കോഴിക്കോട് സ്വദേശിയായ ഒരാളെയാണ് ടോള്‍ബൂത്തില്‍ പണം പിരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. ഇയാള്‍ സ്ഥലവാസികളായ അഞ്ച് പേരെയും പാലക്കാട് സ്വദേശികളായ അഞ്ച് പേരെയും ദിവസക്കൂലിക്ക് നിര്‍ത്തുകയായിരുന്നു. പിരിവ് തുക അതാതുദിവസം തന്നെ ബാങ്കില്‍ അടക്കണം. ബാങ്കില്‍ ഓരോദിവസവും അടച്ചിരിക്കുന്നത് 65൦൦൦ രൂപ മുതല്‍ 8൦,൦൦൦ രൂപവരെ മാത്രമാണ്. ജോലിക്കാരെല്ലാം അടുത്ത ഒരു വീട്ടിലാണ് താമസിക്കുന്നത്. ടോള്‍പിരിവ് സംബന്ധിച്ച് പല പരാതികളാണ് നാട്ടുകാര്‍ക്കുള്ളത്. ദേശീയപാതയിലെ മറ്റ് പാലങ്ങളെ അപേക്ഷിച്ച് വാന്‍ തുകയാണ് ഇവിടെ ഈടാക്കുന്നത്. മറ്റ് സ്ഥലങ്ങളിലെല്ലാം സമീപവാസികളുടെ വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ആര്‍ക്കും ഇളവ് അനുവദിച്ചിട്ടില്ല. ബന്ധപ്പെട്ട വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ വ്യാജ രസീത് രാത്രികാലങ്ങളില്‍ ഉപയോഗിച്ച് ആദ്യം മുതല്‍ തന്നെ തട്ടിപ്പ് നടത്തുകയായിരുന്നുവത്രെ. തട്ടിപ്പ് പരസ്യമായി പിടികൂടിയ സാഹചര്യത്തില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശി അയ്യപ്പന്(൪൦), കോഴിക്കോട് സ്വദേശി ദേവദാസ് (൫൧), ഹരീഷ് (൩൨), ബാലന് (൨൫) വാസുദേവന്‍ (൩൫), സദാനന്ദന് വയനാട് എന്നിവരെയാണ് ഹൊസ്ദുര്‍ഗ്ഗ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന വീട് പോലീസ് പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: