കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ പരിധിയില്‍ ഒരുപൊതുശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഇന്ന് കോതമംഗലം മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ സായാഹ്നധര്‍ണ നടത്തും.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കോതമംഗലം മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടക്കുന്ന ഹൈന്ദവ നേതൃത്വധര്ണ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യും. കോതമംഗലം താലൂക്കിലെ 23 ഹൈന്ദവ സംഘടനാ നേതാക്കള്‍ പ്രസംഗിക്കും. കേരള ഹരിജന്‍ സമാജം സംസ്ഥാന പ്രസിഡന്റ് എം.കെ.കുഞ്ഞോല്‍ മുഖ്യപ്രഭാഷണം നടത്തും.
പൊതുശ്മശാനം പ്രശ്നത്തില്‍ കോതമംഗലം മുനിസിപ്പല്‍ ഭരണസമിതിയുടെ അനങ്ങാപ്പാറനയത്തിനെതിരെ ധര്‍ണയില്‍ ഹൈന്ദവ വികാരം അലയടിക്കും. കോതമംഗലം നഗരസഭ പരിധിയില്‍ കോഴിപ്പിള്ളിയില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്ന് കെപിഎംഎസ് കോതമംഗലം താലൂക്ക് കമ്മറ്റിയുടെയും ശാഖാപ്രസിഡന്റ് സെക്രട്ടറി, മഹിളാ ഫെഡറേഷന് ശാഖാ പ്രസിഡന്റുമാരുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് എം.കെ.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.കെ.ഉണ്ണികൃഷ്ണന്, സംസ്ഥാന കമ്മറ്റിയംഗം കെ.എസ്.സുരേഷ്, ജില്ലാ കമ്മറ്റിയംഗം സുഭാഷിണി കുട്ടപ്പന് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കെപിഎംഎസ് മഹിളാഫെഡറേഷന്‍ 11 അംഗതാലൂക്ക് കമ്മറ്റിരൂപീകരിച്ചു. വി.കെ.കൊച്ചുരാമന് മാസ്റ്റര്‍ സ്വാഗതവും, കുമാരി ടി.കെ.ഉഷ നന്ദിയും രേഖപ്പെടുത്തി.
കോതമംഗലം മുനിസിപ്പല്‍ പരിധിയില്‍ പൊതുശ്മശാനം ഉടന്‍ അനുവദിക്കണമെന്ന് ബിജെപി കോതമംഗലം മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
കോതമംഗലം ബിജെപി ഓഫീസില്‍ നടന്ന യോഗത്തില്‍ എം.വി.സജീവ് അദ്ധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്, ജോയിന്റ് കണ്‍വീനര്‍ പി.കെ.ബാബു എന്നിവര്‍ സംസാരിച്ചു.
കോതമംഗലം താലൂക്കില്‍ വസിക്കുന്ന ഹൈന്ദവജനതക്കായി നഗരസഭാ പരിധിയില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
താലൂക്ക് യൂണിയന് പ്രസിഡന്റ് വി.ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് എന്‍.വിക്രമന് നായര്‍, യൂണിയന് സെക്രട്ടറി കെ.വി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സരിതാസ് നാരായണന് നായര്‍ അവതരിപ്പിച്ച പ്രമേയത്തെ പി.പി.സജീവ് പിന്താങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: