മാള്‍ഡ: ഇന്ത്യയില്‍ വ്യാജ കറന്‍സി വിതരണം ചെയ്യുന്നതിന്റെ സൂത്രധാരന്‍ അറസ്റ്റില്‍. ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകനായ ബാദല്‍ സിങ് (42)ആണ് അറസ്റ്റിലായത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ മുഹബത്ത്പുരില് വച്ചു ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതിര്‍ത്തിരക്ഷാസേനയ്ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു ദല്‍ഹിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണു തെരച്ചില്‍ നടത്തിയത്. ഒക്റ്റോബര്‍ 11നു 20 ലക്ഷം രൂപയുടെ വ്യാജ കറന്‍സിയുമായി പിടിയിലായ യുവാവില്‍ നിന്നാണു ബാദല്‍ സിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: