കൊച്ചി: എറണാകുളം ഉപജില്ലാ കലോത്സവം നവംബര്‍ 12, 15, 16, 17 തീയതികളിലായി എസ്ആര്‍വി ഹയര്‍സെക്കന്ററി സ്കൂള്‍, ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലായി നടത്തും. 12 രചനാ മത്സരങ്ങളും 15, 16, 17 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഉപജില്ലയിലെ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 3000ത്തിലധികം വിദ്യാര്‍ത്ഥികള്‍ കലാമേളയില്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ വിജയത്തിനായി കൊച്ചിന് കോര്പ്പറേഷന് മേയര്‍ ടോണി ചമ്മണി ചെയര്‍മാനും എസ്ആര്‍വി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗ്രേസി ജോസഫ് ജനറല്‍ കണ്‍വീനറായും എഇഒ ആര്.ശ്രീകല ട്രഷററായും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചതായി പബ്ലിസിറ്റി കണ്‍വീനര്‍ ടി.യു.സാദത്ത് അറിയിച്ചു.
വിവിധ കമ്മറ്റി ചെയര്മാന്മാരായി കൗണ്‍സിലര്‍മാരായ പയസ് ജോസഫ് (പ്രോഗ്രാം), ലിനോ ജേക്കബ് (രജിസ്ട്രേഷന്), കെ.ജെ.ജേക്കബ് (ഫുഡ്), ഭദ്ര സതീഷ് (റിസപ്ഷന്), ടി.ജെ.വിനോദ് (ട്രോഫി), അഡ്വ.ലെസ്ലി സ്റ്റീഫന്‍ (സ്റ്റേജ് & പന്തല്‍), എം.ബി.മുരളീധരന് (പബ്ലിസിറ്റി), എറണാകുളം ഡിഎംഒ (വെല്‍ഫയര്‍), സെന്‍ട്രല്‍ സ്റ്റേഷന് എസ്ഐ അനന്തലാല്‍ (ലോ & ഓര്‍ഡര്‍), കണ്‍വീനര്‍മാരായി ബാലകൃഷ്ണന് എം.പി. (പോഗ്രാം), ലത ടീച്ചര്‍ (രജിസ്ട്രേഷന്), ഹരികുമാര്‍ എം.എസ്. (ഫുഡ്), ഫെഡ്രറിക് ഡെന്നീസ് ലൂയിസ് (സ്റ്റേജ് & പന്തല്‍), ടി.യു.സാദത്ത് (പബ്ലിസിറ്റി), കെ.യു.അബ്ദുറഹീം (റിസപ്ഷന്), അജീഷ് ജീവന് (വെല്‍ഫയര്‍), പി.എന്‍.അന്നമ്മ (ലോ& ഓര്‍ഡര്‍), മുഹമ്മദ് ഹബീബുള്ള (ട്രോഫി) എന്നിവരേയും തെരഞ്ഞെടുത്തു.
സ്വാഗതസംഘ രൂപീകരണയോഗം പിടിഎ പ്രസിഡന്റ് സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രേസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജീന്‍ സെബാസ്റ്റ്യന്‍, സി.എന്‍.സജീവന്, അന്‍സലാം കെ.എ, രമശിവന്, സരസ്വതി, തങ്കച്ചി ടീച്ചര്‍, മാധുരി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: