ന്യൂദല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 24 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക് തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു. തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും സേന പിടിച്ചെടുത്തു. കറാച്ചി പോലീസിനു കൈമാറിയ ഇവരെ കോടതിയില്‍ ഹാജരാക്കും.
വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയുടെ പാക് സന്ദര്‍ശനത്തിന്റെ ഭാഗമായി തടവിലുള്ള മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ധാരണയായിരുന്നു. ഇതുപ്രകാരം 48 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് കഴിഞ്ഞ മാസം മോചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: