അങ്കമാലി; പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് എതിരെ ഗുണ്ടാ ആക്രമണങ്ങള്‍ കൂടിക്കൂടി വരുന്നതില്‍ പ്രതിഷേധിച്ച് അങ്കമാലി, കാലടി, അത്താണി മേഖലയിലെ പ്രൈവറ്റ് ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം അങ്കമാലി മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരനായ പി. പി. ജോയിയെ ഗുണ്ടകള്‍ ആക്രമിക്കുകയും ഇത് ചോദ്യം ചെയ്ത യൂണിയന് ജോയിന്റ് സെക്രട്ടറി പി. കെ. പൗലോസിനെ ആക്രമിക്കുകയും ചെയ്തു.
ഗുരുതരായി പരിക്കേറ്റ ഇരുവരും അങ്കമാലി എല്‍ എഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ച് കാലങ്ങളായി അങ്കമാലി, കാലടി, അത്താണി മേഖലകളിലെ പ്രൈവറ്റ് ബസ് ജീവനക്കാര്‍ ഒരു കാരണവും കൂടാതെ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുകയാണ്. കാലടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും അങ്കമാലി മുനിസിപ്പല്‍ പ്രൈവറ്റ് സ്റ്റാന്‍ഡിലും പോലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുക, പ്രൈവറ്റ് ബസുകളുടെ റണ്ണിംഗ് ടൈം കൂട്ടുക, അങ്കമാലി, കാലടി മേഖലയില്‍ ട്രാഫിക് കമ്മിറ്റിയെടുത്ത തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, ജീവനക്കാരെ ആക്രമിച്ച ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചത്.
യോഗത്തില്‍ സി. കെ. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പി. ജെ. വര്‍ഗീസ്, കെ. പി. പോളി, പി. എ. മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: