കാസര്‍കോട് : തീവ്രവാദ ശക്തികളുമായും വര്‍ഗ്ഗീയ കലാപമുണ്ടാക്കുന്നവരുമായും കൂട്ടുകൂടിയും അവരെ പിന്തുണക്കുന്ന ജനപ്രതിനിധികളെ പങ്കെടുപ്പിച്ചും നടത്തുന്ന മാനവസൗഹാര്ദ്ദറാലിയുടെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടതുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി സുരേഷ് കുമാര്‍ ഷെട്ടി പ്രസ്താവിച്ചു. വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുന്നവര്‍ക്കെതിരെയും രാജ്യദ്രോഹകുറ്റം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയാണ് സ്വീകരിക്കേണ്ടത്. അതിന് പകരം ചില പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുസ്ളീം ലീഗിണ്റ്റെ മുഖം മിനുക്കാനുള്ള ഗൂഢതന്ത്രമാണിത്. ഗുരുതരമായ സ്വഭാവമുള്ള കേസ്സുകളില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാതെ മുസ്ളിം ലീഗിണ്റ്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന പോലീസ് കുറ്റകരമായ വീഴ്ചയാണ് വരുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. പോലീസിണ്റ്റെയും സര്‍ക്കാരിണ്റ്റെയും വീഴ്ച മറച്ചു വെക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പരിപാടികളില്‍ നിന്നും ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയെയും ദേശീയ പ്രസ്ഥാനങ്ങളെയും അകറ്റി നിര്‍ത്തിയതെന്തിനെന്ന് സര്‍ക്കാര്‍ വ്യക്കമാക്കണം. പരാതിക്കാരുടെയും പ്രതികളെയും രാഷ്ട്രീയവും മതവും നോക്കി നടപടി സ്വീകരിക്കുന്നതും നടപടി എടുക്കാതിരിക്കുന്നതുമായ പോലീസ് നയം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: