പാലാ: ഒരു ദിവസം ഒരു കോടി ഉത്സവത്തിന് അനുഗ്രഹത്തിന്റെ കോടികളുമായി സൂര്യകാലടി മനയിലെ സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് ഓഫീസില്‍ എത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെ യൂണിയന് ആസ്ഥാനത്തെത്തിയ സുബ്രഹ്മണ്യന് ഭട്ടതിരിപ്പാടിനെ യൂണിയന് നേതാക്കളായ അഡ്വ: കെ.എം. സന്തോഷ്കുമാറിന്റെയും എ.കെ. ഗോപി ശാസ്താപുരത്തിന്റെയും നേതൃത്വത്തില്‍ വരവേറ്റൂ.
”സമൂഹത്തിനാകെ മാതൃകയായിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനായുള്ള ഒരു ദിവസം ഒരു കോടി ഉത്സവ പദ്ധതി. ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവരേയും ഇതില്‍ ഒരുമിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ദൈവേച്ഛതന്നെയാണ്. ഇതിനായി ഗുരുദേവനാല് നിയുക്തനായ യൂണിയന് സെക്രട്ടറി സന്തോഷ് കുമാറിനേയും മുഴുവന്‍ സഹപ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. ഈ പദ്ധിതിക്കായി എല്ലാം അനുഗ്രഹങ്ങളും നേരുന്നു.” മീനച്ചില്‍ യൂണിയന് ഓഫീസിലെ ശ്രീനാരായണ ഗുരുദേവന്റെ ചൈതന്യ ബിംബത്തിന് മുന്നില്‍വച്ച് അഡ്വ: സന്തോഷ്കുമാറിന്റെ നെറുകയില്‍ കൈവെച്ചനുഗ്രഹിച്ചുകൊണ്ട് സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് പറഞ്ഞു. ഒരു ദിവസം ഒരു കോടി ഉത്സവപദ്ധതിയിലേക്ക് സൂര്യകാലടിമനയുടേയും ഗണേശസേവാ സമിതിയുടേയും സംഭാവനയും അദ്ദേഹം യൂണിയന് നേതാക്കള്‍ക്ക് കൈമാറി.
മഹത്തായ പാരമ്പര്യമുള്ള സൂര്യകാലടിമനയുടെ പ്രതിനിധി മീനച്ചില്‍ യൂണിയന് ഓഫീസില്‍ എത്തി ഒരു ദിവസം ഒരു കോടി ഉത്സവത്തിന് പിന്തുണ നല്‍കിയത് ഈശ്വരനിയോഗമായി കരുതുന്നതായി യൂണിയന് സെക്രട്ടറി പ്രസിഡന്റ് എന്നിവര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് ഡി. രാജപ്പന്, നിയുക്ത ബോര്‍ഡംഗങ്ങളായ പി.എസ്. ശാര്‍ങ്ധരന്‍, എം.എന്‍. ഷാജി മുകളേല്‍, കൗണ്‍സിലര്‍മാരായ ഷാജി കടപ്പൂര്, സുരേഷ് ഇട്ടികുന്നേല്‍, രവീന്ദ്രന് ഈരാറ്റുപേട്ട, പ്രദീപ് പ്ലാച്ചേരില്‍, കെ.ആര്. ഷാജി തലനാടി, പോഷക സംഘടനാ നേതാക്കളായ അംബിക സുകുമാരന്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍, മീനച്ചില്‍ യൂണിയനോഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാടിനെ സ്വീകരിക്കാനുണ്ടായിരുന്നു. ഗണേശ സേവാ സമിതി ഭാരവാഹികളായ രാമചന്ദ്രന് നായര്‍ പാറപ്പള്ളില്‍, മൂരളീധരന് നായര്‍ മഠത്തില്‍ എന്നിവരും സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാടിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: