ഈരാറ്റുപേട്ട: കോണ്‍ഗ്രസ് ഭരിക്കുമ്പോഴെല്ലാം രാജ്യത്ത് വന്‍ അഴിമതികള്‍ നടക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. കേന്ദ്രസംസ്ഥാന ഗവണ്മെന്റുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ തെറ്റായനയവും, ദുര്‍ഭരണവും മൂലമാണ് രാജ്യത്ത് തീവ്രവാദവും വിലക്കയറ്റവും വര്‍ദ്ധിച്ചത്. കേന്ദ്ര ഗവണ്മെന്റ് ഈ രാജ്യത്തിന് വേണ്ടിയാണോ അതോ വിദേശികള്‍ക്ക് വേണ്ടിയാണോ ഭരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദേശികളാല്‍ രൂപംകൊടുത്ത കോണ്‍ഗ്രസ് വിദേശിയായ സോണിയയുടെ കാലത്തുതന്നെ തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.അജികുമാര്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.സന്തോഷ്കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.പി.സനല്‍കുമാര്‍, പി.എസ്. മനോജ് സംസ്ഥാനസമിതിയംഗം ആര്.സി.നായര്‍, ജില്ലാ കമ്മറ്റിയംഗം ആര്.സുനില്‍കുമാര്‍, ജില്ലാ വൈസ്പ്രസിഡന്റ് ഹരികൃഷ്ണന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, കെ.വി. മധുസൂദനന്, കെ.കെ. ശേഖരന്, മാനി അടിവാരം, വിനോദ് കുന്നോന്നി, കെ.ആര്.സോജി, കെ.ബി.മധു, എ.പി. സന്തോഷ്കുമാര്‍, റിജോ പത്തായിപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: